27-08-2017

🎆🎆🎆🎆🎆🎆🎆🎆🎆

🍀 വാരാന്ത്യാവലോകനം🍀

ആഗസ്റ്റ് 21 മുതൽ 26 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..

അവതരണം: ശിവശങ്കരൻ ബി വി
(GHSS ആതവനാട് )

അവലോകന സഹായം:

പ്രജിത ടീച്ചർ( GVHSS, തിരൂർ) തിങ്കൾ ,ശനി

സുജാത ടീച്ചർ(പൂയപ്പള്ളി GHSS കൊല്ലം) ബുധൻ ,വ്യാഴം ,വെള്ളി
▪▪▪▪▪▪▪▪▪

പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഈ വാരത്തിലെ അവലോകനത്തിലേക്ക് സ്വാഗതം ..

കഴിഞ്ഞ വാരങ്ങളിലെ പോലെ
ഇത്തവണയും അവലോകനത്തിന് സഹായം ലഭ്യമായി . തിരൂർ ഗേൾസ് സ്ക്കൂളിലെ പ്രജിത ടീച്ചറുടെയും കൊല്ലം പൂയപ്പള്ളി സ്ക്കൂളിലെ സുജാത ടീച്ചറുടെയും സഹായമാണ് ഇത്തവണ സ്വീകരിച്ചിരിക്കുന്നത്. ..

കഴിഞ്ഞ ആഴ്ചകളിലെ പോലെ തന്നെ ചർച്ചകളും വിശകലനങ്ങളുമൊക്കെ വല്ലാതെ കുറഞ്ഞു പോയ ഒരു വാരമാണിതും .
പ്രവീൺ മാഷെ പോലുള്ളവരുടെ ഇറങ്ങിപ്പോക്കും ഗ്രൂപ്പിനെ അലോസരപ്പെടുത്തുകയാണ് .


ഇനി അവലോകനത്തിലേക്ക് ..

തിരൂർ മലയാളത്തിന്റെ ബ്ലോഗ് സന്ദർശിക്കാൻ താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കാം ...

http://tirurmalayalam.blogspot.in/?m=1

📚തിങ്കളാഴ്ച പംക്തിയായ  സർഗസംവേദനത്തി'ൽ സി.രാധാകൃഷ്ണന്റെ *ആകാശത്തിൽ ഒരു വിടവ്എന്ന ചെറുകഥയ്ക്ക് സബുന്നിസടീച്ചർ തയ്യാറാക്കിയ വായനക്കുറിപ്പ്,ഫയാസ് മുഹമ്മദ് തയ്യാറാക്കിയ ഇലവീഴാപൂഞ്ചിറയിലേക്ക് നടത്തിയ യാത്രയുടെ വിവരണം എന്നിവയായിരുന്നു അവതാരകനായ അനിൽ മാഷ്ഉൾപ്പെടുത്തിയത്.കൊച്ചുചക്കരച്ചിയെ അനുസ്മരിപ്പിക്കുന്ന ഒരു കഥയാണ് ആകാശത്തിൽ ഒരു വിടവ്.രതീഷ്കുമാർ മാഷ്,അനി മാഷ് എന്നിവർ വായനക്കുറിപ്പിന് അഭിപ്രായം രേഖപ്പെടുത്തുകയും,പ്രജിത 6ാംക്ലാസ്സിലെ മാറിയ പാഠപുസ്തകത്തിലുണ്ടായിരുന്ന ഈ കഥയ്ക്ക് ഒരു കുട്ടി തയ്യാറാക്കിയ കുറിപ്പ് അനുബന്ധമായിചേർത്തു.യാത്രാവിവരണക്കുറിപ്പിന് സബുന്നിസ ടീച്ചർ, രതീഷ്കുമാർ മാഷ് വാസുദേവൻമാഷ് ,രവീന്ദ്രൻമാഷ് എന്നിവർ അഭിപ്രായം രേഖപ്പെടുത്തുകയും ഇലവീഴാപൂഞ്ചിറയുടെ വീഡിയോ ലിങ്ക് പ്രജിത പോസ്റ്റ് ചെയ്യുകയും ചെയ്തു.തുടർന്ന് വാസുദേവൻമാഷ് ജോർജിയയിലെ പാതാളഗുഹയെക്കുറിച്ച് ഒരു വിവരണം പോസ്റ്റ് ചെയ്തു.മനസ്സിൽ വിസ്മയം ജനിപ്പിക്കുന്ന ഒന്നായിരുന്നു ഈ വിവരണം. ആഴ്ചപ്പതിപ്പുകളുടെഅവലോകനമായിരുന്നു അടുത്തതായി.മാതൃഭൂമി, മാധ്യമം, ഭാഷാപോഷിണി, മലയാളം,കലാകൗമുദി തുടങ്ങിയ ആഴ്ചപ്പതിപ്പുകളുടെ പംക്തികളിലൂടെ അനിമാഷ് നടത്തിയ യാത്ര അഭിനന്ദനാർഹം തന്നെ💐വായിക്കാത്തവരെ വായിക്കാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ള അവതരണമായിരുന്നു.പക്ഷെ അൽപം കൂടിപ്പോയോ,ഏതെങ്കിലും ഒന്നോരണ്ടോ ആഴ്ചപ്പതിപ്പുകൾ മതിയായിരുന്നു എന്ന് സബുന്നിസ ടീച്ചർ അഭിപ്രായപ്പെട്ടു.ഇതിനെ ശയി വെയ്ക്കുന്ന രീതിയിലായിരുന്നു വാസുദേവൻമാഷ്ടെ അഭിപ്രായവും.ആഴ്ചപ്പതിപ്പുകളുടെ വാരാവലോകനമായതുകൊണ്ടാണ് ഇങ്ങനെ എന്ന് അനിൽമാഷ് മറുപടി നൽകി.

🎇ചൊവ്വാഴ്ചാപംക്തിയായ പ്രജിത ടീച്ചറുടെ  കാഴ്ചയുടെ വിസ്മയം' നാൽപതാം എപ്പിസോഡ് തികച്ച ദിവസമായിരുന്നു ആഗസ്റ്റ് 22.അന്നുതന്നെയായിരുന്നു നാട്ടറിവ് ദിനവും.ഇതുവരെ അവതരിപ്പിച്ച 39 കലാരൂപങ്ങളെക്കുറിച്ച് സൂചിപ്പിച്ച ശേഷം നാൽപതാം ഇനമായ *കാവടിയാട്ടത്തിലേക്കു കടന്നു. കാവടിയാട്ടത്തിന്റെ എെതിഹ്യം,വ്രതം,പലതരം കാവടികൾ(പൂക്കാവടി,ഒറ്റക്കാവടി, ഇരട്ടക്കാവടി,അറുമുഖക്കാവടി,പീലിക്കാവടി) എന്നിവയെക്കുറിച്ചുള്ള സചിത്രവിവരണത്തിനു ശേഷം തീക്കാവടി,തൃശൂർപൂരത്തിലെ കാവടി തുടങ്ങിയവയുടെ വീഡിയോ ലിങ്കുകൾ പോസ്റ്റു ചെയ്തു.കലടീച്ചർ,രജനിടീച്ചർ, സീതാദേവി ടീച്ചർ, സ്വപ്ന ടീച്ചർ, സുജാത ടീച്ചർ, വാസുദേവൻമാഷ് എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി. "പഴനിമലക്കോവിലിലെ പാൽക്കാവടി..." എന്നു തുടങ്ങുന്ന സിനിമാഗാനത്തിന്റെയും,സുജാതടീച്ചർ "വിലങ്ങറയിലെ വേൽമുരുകന്റ.." എന്നു തുടങ്ങുന്ന ഗാനത്തിന്റെയും മാധുര്യമൂറുന്ന ഓർമകൾ പങ്കുവെച്ചു. അന്ന് ഗ്രൂപ്പിൽ ചെറുതായി മൗനമുണ്ടായിരുന്നു.പക്ഷെ അടുത്ത ദിവസം രാവിലെ തന്നെ രതീഷ് മാഷ് (ഗുൽമൊഹർ) ചർച്ചയ്ക്ക് തുടക്കം കുറിച്ചു.മാഷിന്റെ 'ഇരട്ടക്കാവടി'പ്രയോഗവും ഇരട്ടക്കാവടികളുടെ ചിത്രവും😄👌👌👌👌പറയാതെപോയ കാവടിയാട്ടത്തിന്റെ മറ്റൊരു എെതിഹ്യം അജയൻ മാഷും പങ്കുവെച്ചു.അനിമാഷും അഭിപ്രായം രേഖപ്പെടുത്തി.

📚 തിരൂർ മലയാളത്തിൽ ലെഫ്റ്റുകൾ താരമായ വാരമാണിത്. വ ർമാജീ ടെ ഇറങ്ങി പ്പോക്ക് പുത്തരിയല്ലെങ്കിലും സബൂവും കൂടെ ഇറങ്ങിപ്പോയി.രണ്ടാളും ഗ്രൂപ്പിന് നഷ്ടം തന്നെ.😢

    പതിവു പോലെ ആകാംക്ഷയോടെ കാത്തിരിക്കുന്ന നെ സിടീച്ചറിന്റെ ലോക സാഹിത്യം ഇത്തവണയും നിരാശപ്പെടുത്തിയില്ല.

  2012 ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ചൈനീസ് സാഹിത്യകാരൻ മോ യാൻ എന്ന തൂലികാ നാമത്തിലറിയപ്പെടുന്ന, ഗുവാൻ മോയെ അനുഭവങ്ങളുടെ ചിതയിൽ നിന്ന് ചിറകുമുളച്ച് വന്ന എഴുത്തുകാരനാണ്. ഭ്രമാത്മകതയും കറുത്ത ഹാസ്യവും ലൈംഗികതയും എഴുത്തിൽ നിറച്ച മോ യുടെ പേരിന്റെ അർത്ഥം പോലെ തന്നെ "മിണ്ടിപ്പോകരുത്. എന്നു പറയേണ്ടി വന്നു വ്യവസ്ഥിതിക്ക് . ' പല കൃതികളും നിരോധിച്ചു. ബിഗ് ബ്രസ്റ്റ് $വെെഡ് ഹിപ്സ് പിൻവലിച്ച ' നോവലാണെങ്കിലും ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തപ്പോൾ Man of Asian Litarary Prize ലഭിച്ചു.

TT വാസുദേവൻ സാർ, സുരേഷ് സാർ, നോബൽ സമ്മാനം കിട്ടിയ സമയത്തെ പത്രവാർത്ത Net ൽ നിന്നും എടുത്തതുമായി പ്രജിതടീച്ചർ,സ്വപ്ന തുടങ്ങിയവർ അഭിപ്രായം പറഞ്ഞു. വളരെ മികച്ച പരിചയപ്പെടുത്തലാ'യിരുന്നു നെസി ടീച്ചർ നടത്തിയത്.💐💐💐

24.8- വ്യാഴം

ശരിക്കുo  ചിത്രം വിചിത്രമായത് ഇന്ന് തന്നെ😊

1893 ൽ ചിക്കാഗോ  പ്രസംഗത്തിൽ വച്ച് തോമസ് ഹാരിസൻ എടുത്ത വിവേകാനന്ദ ചിത്രം സത്യത്തിൽ അമ്പരപ്പിച്ചു.ഇപ്പോഴാണ് ചിത്രം.. വിചിത്രമായത്.' വരും വരാതിരിക്കില്ല എന്ന് ഏറെ പ്രതീക്ഷിച്ചു. ഇടയ്ക്കിട്ടൊരു പണി തന്നതാണല്ലേ'? അടുത്തയാഴ്ച ഇങ്ങനെയാകുമോ എന്നൊരു കാത്തിരിപ്പ് അവശഷിപ്പിച്ചു കൊണ്ട് നിർത്താം.👍👍🤜🏻


25-8-വെള്ളി

  ആട്ടക്കഥാസാഹിത്യത്തിൽ സീത ടീച്ചർ രണ്ട് ആട്ടക്കഥകളുമായി വന്നപ്പോഴേ ചെറിയൊരു മണമടിച്ചിരുന്നു.വി ചാരിച്ചതു പോലെ തന്നെ അത് സംഭവിക്കുകയും ചെയ്തു. ആട്ടക്കഥാ പരിചയം നിർത്തരുതെന്ന് ആഗ്രഹിച്ചു കൊണ്ട് തുടങ്ങട്ടെ.🌈

   18 രംഗങ്ങളിലൂടെ അവതരിപ്പിച്ച ഉത്തരാ സ്വയംവരം കഥകളിയെക്കുറിച്ചാലോചിക്കമ്പോഴേ എന്റെ പ്രൊഫ.ശ്രീ കണ്ടച്ചിറ ബാബുസാറിനെ (കൊല്ലം) ഓർമ വരും. സാറ് ആടിത്തന്നെയായിരുന്നു പഠിപ്പിച്ചിരുന്നത്. കഥകളി കണ്ട പ്രതീതിയായിരുന്നു ക്ലാസ് റൂമിൽ .ഓർമകൾക്കു മുന്നിൽ പ്രണാമം അർപ്പിക്കുന്നു. ഏകലോചനം  വിരാട രാജധാനി, അജ്ഞാത വാസം, ബൃഹന്നള, ഹനുമാൻ ,ഉത്തരാ സ്വയംവരം എന്നിങ്ങനെ വ്യത്യസ്ത മുഹൂർത്തങ്ങളിലൂടെ വികസിക്കുന്ന ഉത്തരാ സ്വയംവരം സിനിമാപ്പാട്ടിലൂടെയും '  വീര വിരാട കുമ്മി യിലൂടെയും പ്രസിദ്ധം

   വളരെ പരിചിതമായ നളചരിതം ആട്ടക്കഥയും അതിന്റെ തനിമ ഒട്ടും തന്നെ  ചോർന്നു പോകാതെ അവതരിപ്പിക്കുന്നതിലും രണ്ടിൻറെയും ചിത്രങ്ങൾ ഉൾപ്പെടെ നൽകുന്നതിലും സീത ടീച്ചർ കാണിച്ച ആത്മാർത്ഥതയ്ക്കു മുന്നിൽ നന്ദിയർപിക്കുന്നു. വേഷത്തെക്കുറിച്ചും മറ്റും നല്ല ചർച്ചയും പങ്കുവയ്ക്കലുകളുമുണ്ടായി.വാസുദേവൻ സാർ, അനിൽ സാർ, സ്വപ്ന, സൈനബ് ടീച്ചർ, നെസി, കവിത, പ്രജിത, ഷാജി' സാർ, സുരേഷ് സാർ, രജനി ടീച്ചർ തുടങ്ങിയവർ ആട്ടക്കഥയെക്കുറിച്ച് അഭിപ്രായങ്ങളും നിർദേശങ്ങളും പങ്കുവച്ചു.ഇത് പരീക്ഷാക്കാല 0 ഒപ്പം തിരക്കിന്റെ ഓണക്കാലവും. പേപ്പർ നോട്ടത്തിനും ഓണത്തിനും ആശംസകൾ🙏🙏🌼🌻🌹 -

📚ശനിയാഴ്ചയിലെ പ്രെെംടെെം പംക്തിയായ നവസാഹിതിയിലേയ്ക്ക്... മൗനത്തിൽ മുങ്ങിയ ദിനമായിരുന്നു ഇന്നലെ.സെെനബ്ടീച്ചർ നവസാഹിതിയുമായി കൃത്യസമയത്തുതന്നെ വന്നു. *നിജിൽഎഴുതിയ കൊള്ളിയാൻ മീനുകൾഎന്ന ചെറുകഥ, സലാം കരുവമ്പൊയിൽ എഴുതിയ പാഠമുറിയിലേയ്ക്കെത്ര ദൂരംഎന്ന കവിത, സെെനബ്ടീച്ചർഎഴുതിയ നട്ടുച്ചകൾ ബാക്കിവെച്ചത്എന്നകവിത, റൂബി നിലമ്പൂർ എഴുതിയ അവൾഎന്ന ചെറുകഥ.ഇത്രയുമായിരുന്നു നവസാഹിതിയിലെ ഇന്നലത്തെ വിഭവങ്ങൾ.കുടുംബത്തിന്റെ സുഖത്തിനായി ഈയാംപാറ്റകളെ പോലെ എരിഞ്ഞടങ്ങി ഭ്രാന്തെന്ന അവസ്ഥയിലെത്തുന്ന യുവാവിന്റെ കഥയാണ് കൊള്ളിയാൻ മീനുകൾ.പുതിയകാലഘട്ടത്തിലെ പഠനസമ്പ്രദായത്തെക്കുറിച്ചുള്ള കവിതയാണ്  പാഠമുറിയിലേയ്ക്കെത്ര ദൂരം.ഇന്നിന്റെ നഷ്ടങ്ങളാണ് നട്ടുച്ചകൾ ബാക്കിവെച്ചത്എന്നകവിത.പത്തുവയസ്സിലേ അമ്മയാകേണ്ടിവന്ന ബാലികയുടെ ഹൃദയവിചാരങ്ങളെ ഒപ്പിയെടുത്ത അത്യന്തം വികാരനിർഭരമായ കഥയാണ് അവൾ.കവിത ടീച്ചറും സലൂജ ടീച്ചറും മാത്രമേ അഭിപ്രായം രേഖപ്പെടുത്തിയിട്ടുള്ളൂ എന്ന് ഖേദപൂർവം പറയട്ടെ.

⭐  സ്റ്റാർ ഓഫ് ദ വീക്ക്  ⭐

ഇനി ഈ വാരത്തിലെ താരം ...
നമ്മുടെ ആട്ടക്കഥാ സാഹിത്യകാരി
സീതാദേവി ടീച്ചറാ ണ് ഈ വാരത്തിലെ താരം ..
വെള്ളിയാഴ്ചകളിൽ കഥകളിയുടെ കളിവിളക്കുമായി കടന്നു വരുന്ന നമ്മുടെ പ്രിയ സീത ടീച്ചർക്ക് അഭിനന്ദനങ്ങൾ ...

ബ്ലോഗുകൂടി പരിശോധിക്കണേയെന്ന ഓർമ്മപ്പെടുത്തലോടെ ഈ വാരത്തിലെ അവലോകനം അവസാനിപ്പിക്കുന്നു ..
⏹⏹⏹⏹⏹⏹⏹⏹

***********************************************************
                       
Hameed: വാര താരം
സീതാദേവി ടീച്ചർക്ക്
🌝🌝🌝🌝🌝
👍👍👍👍👍🌹                        

Rajani: സീതടീച്ചറേ....👑                        

Ratheesh: അവലോകനം അതിസൂക്ഷമമാവുന്നു.
വലിയ പ്രയത്നം തന്നെ!
ധനാശി പാടിയിട്ടില്ലാത്ത സീതാദേവി ടീച്ചർക്ക്
ഹാർദ്ദമായ അഭിനന്ദനങ്ങൾ
💐💐💐                        

Prajitha: സീത ടീച്ചർക്ക് അഭിനന്ദനത്തിന്റെ💐💐💐                        

Anil: അഭിനന്ദനങ്ങൾ...താരത്തിനും അവലോകനത്തിനും🌹                        

Prajitha: ശിവശങ്കരൻ മാഷ്ടെ ഫോണിന് ചെറിയ പ്രശ്നം.അതു കൊണ്ടാണേ ഞാൻ പോസ്റ്റിയത്.അവലോകനം പൂർത്തിയാക്കി രാവിലെത്തന്നെ മാഷ് ഏൽപ്പിച്ചിരുന്നു.                        

Hameed: 🤚😌🖐
ശിവശങ്കരൻ മാഷിൻ്റെ ഫോണിൻ്റെ പ്രശ്നങ്ങൾ ഉടൻ തീർക്കുമാറാകണെ,
ഈശ്വരാ..                        

Vasudevan: സീത ടീച്ചർ ഇരട്ടത്താരകമാണ് ശരിക്കും                        

Zainaba: അവലോകനം പതിവുപോലെ പത്തരമാറ്റായി ...
താരത്തിന് ഒരു പൊൻതാരകം🌟