18-08-2017

ആട്ടക്കഥാലോകത്തിലേയ്ക്ക് സ്വാഗതം🙏🏻

ഇതിഹാസങ്ങളെ അവലംബിച്ചുകൊണ്ട് ഒരുപാട് സാഹിതൃകൃതികളുണ്ടായിട്ടുണ്ടല്ലോ

ഇതിഹാസങ്ങളിൽ നിന്ന് പ്രമേയം സ്വീകരിക്കാൻ ആട്ടക്കഥാസാഹിത്യവും മറന്നില്ല അതുകൊണ്ടു തന്നെ ആ നാലിതൾപൂവിലെ രണ്ടു കഥകളെ ഇന്ന് നമുക്ക് പരിചയപ്പെട്ടാലോ ?

അതെ ബാലിവധത്തോടൊപ്പം തോരണയുദ്ധവും നമുക്ക് പരിചയപ്പെടാം

എല്ലാവരെയും കഥകളിയയുടെ സാഹിത്യ  അവലോകനത്തിലേക്ക് ക്ഷണിക്കുന്നു

ആട്ടക്കഥ  ബാലിവധം

ആട്ടക്കഥാകാരൻ
കൊട്ടാരക്കര                                                ത്തമ്പുരാൻ

ആട്ടകഥപ്രസ്ഥാനത്തിന്റേതന്നെ ഉപജ്ഞാതാവായ ഇദ്ദേഹത്തിന്റെ പേരും ജീവിത കാലഘട്ടവും ഇന്നും വിവാദ വിഷയങ്ങളാണ്. പേര് വീരകേരളവര്‍മ്മയെന്നാണെന്നും ജീവിതകാലം പതിനേഴാം ശതകത്തിന്റെ മദ്ധ്യത്തിലോ അതിനുശേഷമോ ആണെന്നും ചില ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. ഒരു ശങ്കരകവിയുടെ ശിഷ്യനായ ഇദ്ദേഹം അഷ്ടപദിയെ മാതൃകയാക്കിക്കൊണ്ട് (എന്നാല്‍ സംസ്കൃതത്തിലല്ല, ഇതിലെ ശ്ലോകങ്ങള്‍ മണിപ്രവാളത്തിലും പദങ്ങള്‍ ഭാഷയിലുമാണ് എഴുതിയിട്ടുള്ളത്.) രാമയണകഥ സമ്പൂര്‍ണ്ണമായി രംഗത്ത് അവതരിപ്പിക്കുവാന്‍ പാകത്തിന് എട്ട് ആട്ടക്കഥകളായി എഴുതി.പുത്രകാമേഷ്ടി, സീതാസ്വയംവരം, വിച്ഛിന്നാഭിഷേകം, ഖരവധം, ബാലിവധം, തോരണയുദ്ധം, സേതുബന്ധനം, യുദ്ധം എന്നിവയാണ് ആ എട്ടുകഥകള്‍. ‘രാമനാട്ടം’എന്നപേരിലാണ് തമ്പുരാന്റെ കാലത്തും പിന്നീട് വളരെ കാലത്തേക്കും ഈരംഗകല അറിയപ്പെട്ടിരുന്നത്. ‘കഥകളി’ എന്ന പേര് പിന്നീടാണ് ഉണ്ടായത്. ആദിമകാലത്ത് തമ്പുരാന്റെ എട്ടുകഥകള്‍ക്കും പ്രചാരമുണ്ടായിരുന്നു. എന്നാല്‍ പില്‍കാലത്ത് സീതാസ്വയംവരം,ബാലിവധം,തോരണയുദ്ധം എന്നീ മൂന്നുകഥകള്‍ക്ക് മാത്രമായി പ്രചാരം.ഇതില്‍ തന്നെ ബാലിവധവും തോരണയുദ്ധവും കളരിയില്‍ ചൊല്ലിയാടിക്കുന്ന ചിട്ടപ്രധാനമായ കഥകളാണ്.

കഥാസംഗ്രഹം
കഥകളിയുടെ പൂര്‍വ്വരൂപമായ രാമനാട്ടത്തിന്റെ ഉപജ്ഞാതാവ് ശ്രീമാന്‍ കൊട്ടാരക്കര തമ്പുരാന്‍ രാമായണം കഥ എട്ട് ആട്ടക്കഥകളായി രചിച്ചതില്‍ അഞ്ചാമത്തെതായിട്ടുള്ള ആട്ടകഥയാണ് ബാലിവധം. രാമായണത്തിലെ ഖരവധാനന്തരമുള്ള ആരണ്യകാണ്ഡകഥയും ബാലിവധം വരെയുള്ള കിഷ്കിന്ധാകാണ്ഡകഥയുമാണ് ഇതിന്റെ ഇതിവൃത്തം.

ഒന്നാം രംഗത്തിൽ സോദരിയായ ശൂര്‍പ്പണഖയെ ലക്ഷ്മണന്‍ വിരൂപയാക്കിയ വിവരം അകമ്പനന്‍ എന്ന രാക്ഷസന്‍ വന്ന് രാവണനെ അറിയിക്കുന്നതോടെ കഥ ആരംഭിക്കുന്നു. ഖരദൂഷണത്രിശിരാക്കളേയും സൈന്യത്തേയും രാമന്‍ വധിച്ച വാര്‍ത്തയും, രാമന്റേയും സുന്ദരീമണിയായ സീതയുടേയും വൃത്താന്തങ്ങളും അകമ്പനന്‍ രാവണനെ ധരിപ്പിക്കുന്നു. ഇവകള്‍കേട്ട രാവണന്‍ സീതയെ താന്‍ അപഹരിച്ച് രാമനോട് പകരം വീട്ടുമെന്ന് പറയുന്നു.ക്രമേണ സീതയുടെ സൌന്ദര്യത്തെ ചിന്തിച്ച് മാരപീഡിതനായ രാവണനെ പത്നിയായ മണ്ഡോദരി ഉപദേശിക്കുന്നു. എന്നാല്‍ രാവണന്‍ പത്നിയെ അനുനയത്തില്‍ അന്ത:പുരത്തിലേക്ക് മടക്കുന്നു. 

രണ്ടാം രംഗത്തില്‍ രാവണന്‍ സീതാപഹരണത്തിന് സഹായംതേടി മാതുലനും മഹാമായാവിയുമായ മാരീചനെ ചെന്നുകാണുന്നു. ആദ്യം മടിക്കുന്ന മാരീചനെ ഭീഷണിപ്പെടുത്തി സമ്മതിപ്പിച്ച് രാവണന്‍ കൂടെ കൊണ്ടുപോകുന്നു. രാവണ നിര്‍ദ്ദേശമനുസ്സരിച്ച് മാരീചന്‍ മായാവിദ്യയാല്‍ ഒരു പൊന്‍‌മാനിന്റെ രൂപം ധരിച്ച് സീതയില്‍ മോഹമുണര്‍ത്തുന്നു. 

മൂന്നാംരംഗത്തില്‍ ശ്രീരാമന്‍ സീതയുടെ ആഗ്രഹപ്രകാരം, സീതയുടെ സംരക്ഷണം ലക്ഷ്മണനെ ഏല്‍പ്പിച്ച് പൊന്‍‌മാനിനെ പിടിക്കുവാന്‍ പോകുന്നു. 

രംഗം നാലിൽ മാനിന്റെ പിന്നാലെ വളരെദൂരം സഞ്ചരിച്ച രാമന്‍ ഒടുവില്‍ അത് രാക്ഷസമായയാണെന്ന് മനസ്സിലാക്കി, ബാ‍ണത്താല്‍ മാരീചനെ നിഗ്രഹിക്കുന്നു. രാമശരമേറ്റ മാരീചന്‍ ഉടനെ ശ്രീരാമന്റെ ശബ്ദം അനുകരിച്ച്  ദീനാലാപം നടത്തുന്നു.

അഞ്ചാം രംഗത്തിൽ മാരീചന്റെ മായാവിലാപം കേട്ട്, രാമന് ആപത്തുപിണഞ്ഞുവെന്നു നിനച്ച സീത, ചെന്നു രക്ഷിക്കുവാന്‍ ലക്ഷ്മണനോട് ആവശ്യപ്പെടുന്നതാണ്. ഇതു സത്യമല്ല,രാക്ഷസമായയാണെന്ന് പറഞ്ഞ് പോകുവാന്‍ വിസമ്മതിച്ച ലക്ഷ്മണനോട് സീത പരുഷമായ വാക്കുകള്‍ പറയുന്നു. ഇതുകേട്ട് ക്രുദ്ധനായ ലക്ഷ്മണന്‍ രാമസമീപത്തേക്ക് പുറപ്പെടുന്നു. 

രംഗം ആറിൽ ഈ തക്കത്തിന് സന്യാസിവേഷം ധരിച്ച് വന്ന് രാവണന്‍ സീതയെ അപഹരിച്ചുകൊണ്ടുപോകുന്നു‍. 

രംഗം ഏഴിൽ വഴിക്കുതടഞ്ഞ ജടായുവെന്ന പക്ഷിശ്രേഷ്ഠന്റെ ചിറകുകള്‍ അരിഞ്ഞുവീഴ്ത്തിയിട്ട് രാവണന്‍ സീതയുമായി യാത്ര തുടരുന്നു. 

രംഗം എട്ടിൽ സീതാവിരഹം സഹിയ്ക്കായ്കയാല്‍ ശ്രീരാമന്‍ വിലപിക്കുന്നതാണ്.  

രംഗം ഒമ്പതിൽ ശ്രീരാമനും ലക്ഷ്മണനും ജടായുവിനെ കാണുന്നു. ജടായു നടന്നസംഭവങ്ങൾ എല്ലാം രാമലക്ഷ്മണന്മാ രോട് പറയുന്നു. ലക്ഷ്മണൻ ജടായുവിനു വെള്ളം കൊടുക്കുന്നു. ശ്രീരാമൻ അനുഗ്രഹിച്ചശേഷം ജടായു മരിക്കുന്നു. ശവസംസ്കാരം ചെയ്ത രാമലക്ഷ്മണന്മാർ മാറുന്നു.

രംഗം പത്തിൽ അയോമുഖി എന്ന രാക്ഷസി രാമലക്ഷ്മണന്മാരെ തടയുന്നു. രാമകൽപ്പനപ്രകാരം ലക്ഷ്മണൻ അയോമുഖിയ്യുടെ കുചനാസികകൾ മുറിയ്ക്കുന്നു. അംഗഭംഗം വന്ന അയോമുഖി ഓടിപ്പോകുന്നു. അയോമുഖിയെ പറ്റി വാത്മീകി രാമായണത്തിൽ ഇല്ല. ഇത് ആട്ടക്കഥാകാരന്റെ നിർമ്മിതി ആണ്. കഥാഗതിയ്ക്ക് ഇത് മേന്മകൂട്ടുന്നുമില്ല. അതിനാൽ പണ്ടേ ഉപേക്ഷിച്ച രംഗം ആണിത്. 

രംഗം പതിനൊന്നിൽ രാമലക്ഷ്മണന്മാർ സീതയെ അന്വേഷിച്ച് പമ്പാതീരത്ത് എത്തുന്നു. രാത്രി നേരം ചന്ദ്രനുദിച്ചപ്പോൾ വീണ്ടും ശ്രീരാമൻ സീതാദേവിയെ ഓർത്ത് വിലപിയ്ക്കുന്നു.

രംഗം പന്ത്രണ്ടിൽ ഋഷ്യമൂകാചലം. രാമലക്ഷ്മണന്മാർ കാനനത്തിലൂടെ നടക്കുന്നത് അറിഞ്ഞ സുഗ്രീവൻ മന്ത്രിമാരെ വിളിച്ച് കാര്യമെന്തെന്ന് അറിഞ്ഞ് വരാൻ ആവശ്യപ്പെടുന്നു.

രംഗം പതിമൂന്നിൽ സുഗ്രീവൻ പറഞ്ഞതനുസരിച്ച് ഹനൂമാൻ വടു വേഷം ധരിച്ച് രാമലക്ഷ്ണണന്മാരെ ചെന്ന് വിവരങ്ങൾ അറിയുന്നു. രംഗാവസാനം ഹനൂമാൻ രാമലക്ഷ്മണന്മാരെ തോളിൽ എടുത്ത് സുഗ്രീവസമീപം എത്തിയ്ക്കുന്നു.

രംഗം പതിന്നാലിൽ ബാലിയെ നിഗ്രഹിച്ച് രാജ്യം നല്‍കാമെന്ന് രാഘവനും, സീതയെ അന്വേഷിച്ച് കണ്ടുപിടിച്ച്തരാമെന്ന് സുഗ്രീവനും സത്യംചെയ്യുന്നു.

രംഗം പതിനഞ്ചിൽ ദുന്ദുഭിയുടെ കായവിക്ഷേപവും സപ്തസാലഭേദവും ചെയ്ത രാമനില്‍ വിശ്വാസംവന്ന സുഗ്രീവന്‍ ബാലിയെ പോരിനു വിളിക്കുന്നു. 

രംഗം പതിനാറിൽ ബാലി കൊട്ടാരത്തിനു പുറത്ത് വന്ന് സുഗ്രീവനോട് മറുപടി പറയുന്നു. മുഷ്ടിയുദ്ധം നടക്കുന്നു. സുഗ്രീവൻ തോറ്റോടി പോകുന്നു.

രംഗം പതിനേഴിൽ ബാലിയോട് തോറ്റ് വന്ന് ശ്രീരാമസമീപം സുഗ്രീവനെത്തി വിലപിക്കുന്നു. എന്തുകൊണ്ടാണ് രാമൻ പറഞ്ഞ പോലെ ബാലിയെ കൊല്ലാത്തത് എന്ന് ചോദിക്കുന്നു.
ബാലിയേയും സുഗ്രീവനേയും കണ്ടാൽ തിരിച്ചറിയാത്തതുകൊണ്ടാണ് അമ്പെയ്യാത്തത് എന്നുപറഞ്ഞ് ലക്ഷ്മണനോട് ഒരു പൂമാല സുഗ്രീവന്റെ കഴുത്തിൽ ഇടാൻ പറയുന്നു. അങ്ങനെ മാലയും ധരിച്ച് സുഗ്രീവൻ വീണും യുദ്ധത്തിനു പോകുന്നു.

രംഗം പതിനെട്ടിൽ ലക്ഷ്മണൻ കഴുത്തിലണിയിച്ച മാലയുമായി സുഗ്രീവൻ ബാലിയെ വീണ്ടും പോരിനു വിളിക്കുന്നു.

രംഗം പത്തൊമ്പതിൽ താര, ബാലിയെ യുദ്ധത്തിൽ നിന്നും പിൻ തിരിപ്പിക്കാൻ ശ്രമിക്കുന്നു. രാമലക്ഷ്മണൻമാർ കാട്ടിലൂടെ നടക്കുന്നുണ്ടെന്നും ഹനൂമാൻ അവരെ സുഗ്രീവനോടൊപ്പം ചേർത്തുവെന്നും അംഗദൻ പറഞ്ഞറിഞ്ഞ കാര്യം താര ബാലിയോട് പറയുന്നു. അതിനാൽ സുഗ്രീവനുമായി യുദ്ധത്തിനു മുതിരുന്നത് തടയുന്നു. ശ്രീരാമൻ തെറ്റായതൊന്നും ചെയ്യില്ല എന്ന് പറഞ്ഞ് ബാലി യുദ്ധത്തിനായി വീണ്ടും പോകുന്നു.

രംഗം ഇരുപതിൽ ബാലിയും സുഗ്രീവനും വീണ്ടും യുദ്ധം ചെയ്യുന്നു. രാമൻ അസ്ത്രമയക്കുന്നു. ബാലി വീഴുന്നു.

രംഗം ഇരുപത്തിയൊന്നിൽ വീണുകിടക്കുന്ന ബാലിയുടെ അടുത്ത് ശ്രീരാമനെത്തി എന്തുകൊണ്ട് ബാലിയെ വധിച്ചു എന്ന് പറഞ്ഞ മോക്ഷം കൊടുക്കുന്നു. ബാലി, സുഗ്രീവനെ കാഞ്ചനമാല അണിയിക്കുന്നു. രാമന്‍ സുഗ്രീവനെ കിഷ്കിന്ധാരാജാവായി വാഴിക്കുന്നു.
ഇതോടെ ബാലിവധം ആട്ടക്കഥ സമാപിക്കുന്നു.

വാത്മീകി രാമായണ ത്തിലെ കഥയില്‍ നിന്നുള്ള വ്യതിയാനം
ആട്ടകഥയില്‍ ശൂര്‍പ്പണഖക്കു അംഗഭംഗം വന്ന വിവരം ഒരു രാക്ഷസന്‍ പറഞ്ഞാണ് രാവണന്‍ അറിയുന്നത്. ആട്ടകഥയില്‍ ഈ രാക്ഷസന്റെ പേര്‍ പറഞ്ഞിട്ടില്ല. അതു അകമ്പനന്‍ ആണെന്ന് ആട്ടംചിട്ടപ്പെടുത്തിയവര്‍ തീരുമാനിച്ചതാണ്.
രാമായണത്തില്‍ അയോമുഖിയെപറ്റി പ്രസ്താവനയില്ല.

അവതരണത്തിലെ പ്രധാന പ്രത്യേകതകള്‍
ഈ ആട്ടകഥയിലെ ആദ്യ രണ്ടുരംഗങ്ങളും ഏറ്റവും ചൊല്ലിയാട്ട പ്രധാനങ്ങളാകുന്നു. ‘എന്നാണ് നീ പോക മാനിനീമൌലേ’ എന്നിടത്ത് ചമ്പതാളം രണ്ടാംകാലത്തില്‍ മണ്ഡോദരിയെകൂട്ടിപിടിച്ച് അനുനയിച്ച് പറഞ്ഞുവിടുന്ന രൂപത്തിലുള്ള ഇരട്ടി, ‘മാരീചാ നിശാചരപുംഗവാ’ എന്ന ഇടക്കാല പദത്തിന്റെ ചൊല്ലിയാട്ടം, ഒന്നാംരംഗം പകുതിമുതല്‍ രണ്ടാംരംഗം അന്ത്യംവരെ തുടര്‍ച്ചയായി ഉപയോഗിക്കുന്ന പാടിരാഗം, മാരീചനെ നിയോഗിച്ച ശേഷമുള്ള ആട്ടം, വിശിഷ്യ ഇവിടെ സൂതനായുള്ള പകര്‍ന്നാട്ടവും സീതയെ കണ്ട് ഹര്‍ഷം,അത്ഭുതം,കാമപീഡയാലുള്ള വിഷാദം,സുഖം ഇവകള്‍ നടിക്കുന്നതും ‘ഇന്ദ്രാണീമഹം’ എന്ന ശ്ലോകത്തിന്റെ ആട്ടവും എന്നിവയെല്ലാം മേല്‍‌പറഞ്ഞ രണ്ടുരംഗങ്ങളെ മനോഹരങ്ങളാക്കി തീര്‍ക്കുന്നു.
മൂന്നാംരംഗത്തിലെ, പിന്നണിയില്‍ തോടിരാഗാലാപനത്തോടെയുള്ള ശ്രീരാമന്റെ മാന്‍പിടുത്തം, അഞ്ചാം രംഗത്തിലെ രാവണജടായുയുദ്ധം, പതിനൊന്നാം രംഗത്തിലുള്ള സുഗ്രീവപദത്തില്‍ ‘തവസഹജനമിതബല’ എന്നിടത്ത് ചൊല്ലി വട്ടംതട്ടിയാല്‍ ബാലി കലാശമെടുക്കുന്ന സമ്പ്രദായം, ആ രംഗത്തിലെ തന്നെ ബാലിസുഗ്രീവന്മാര്‍ പര്‍വ്വതം ചുറ്റുന്നതും, യുദ്ധവട്ടത്തില്‍ ചമ്പതാളത്തിലുള്ള കിടന്നുചവിട്ടല്‍, പുലിയങ്കം തുടങ്ങിയ ചടങ്ങുകളുമെല്ലാം പ്രത്യേകതയുള്ളവയാണ്.

വേഷങ്ങൾ
ബാലി-ചുകന്നതാടി
സുഗ്രീവൻ-ചുകന്നതാടി
ഹനൂമാൻ-വെള്ളത്താടി വട്ടമുടി
ശ്രീരാമൻ-പച്ച കൃഷ്നമുടി
ലക്ഷ്മണൻ-പച്ച
താര-സ്ത്രീവേഷം മിനുക്ക്
സീത-സ്ത്രീവേഷം മിനുക്ക്
രാവണൻ-കത്തി
അകമ്പനൻ-കത്തി
മാരീചൻ-കത്തി, പ്രത്യേകതാടി
ജടായു-പക്ഷി കൊക്ക്
അയോമുഖി-കരി

കഥാകാരനെപററി👇🏻

കൊട്ടാരക്കരത്തമ്പുരാൻ  (1653-1694) കൊട്ടാരക്കര തലസ്ഥാനമായുള്ള ഇളയിടത്ത് സ്വരൂപത്തിന്റെ ഭരണാധി കാരി ആയിരുന്നു. വീരകേരളവർമ എന്നായിരുന്നു അദ്ദേഹത്തിന്റെ പേർ രാമായണത്തെ എട്ട്‌ ദിവസത്തെ കഥയാക്കി വിഭജിച്ച്‌ ഇദ്ദേഹം നിർമിച്ച രാമനാട്ടമാണ്‌ പിൽക്കാലത്തു കഥകളിയായി പരിണമിച്ചത്  കോഴിക്കോട്ടെ മാനവേദ രാജാവ്‌ എട്ടുദിവസത്തെ കഥയായി കൃഷ്ണനാട്ടംനിർമിച്ചതറിഞ്ഞു കൊട്ടാരക്കരത്തമ്പുരാൻ കൃഷ്ണനാട്ടം കാണാൻ കലാകാരന്മാരെ അയച്ചുതരണമെന്നാവശ്യപ്പെട്ടെന്നും, മാനവേദൻ തെക്കുള്ളവർക്കു കൃഷ്ണനാട്ടം കണ്ടു രസിക്കാനുള്ള കഴിവില്ലെന്ന്‌ പറഞ്ഞു അതു നിരസിച്ചെന്നും, ഇതിൽ വാശി തോന്നിയാണു കൊട്ടാരക്കരത്തമ്പുരാൻ രാമനാട്ടം നിർമിച്ചതെന്നും ഒരു ഐതിഹ്യം ഉണ്ട്‌. ഒരു ദൃശ്യകലാപ്രസ്ഥാനമെന്ന രീതിയിൽ കോഴിക്കോട്ട് മാനവേദന്റെ കൃഷ്ണനാട്ടമാണോ കൊട്ടാരക്കരരാജാവിന്റെ രാമനാട്ടമാണോ ആദ്യം ആവിർഭവിച്ചതെന്ന തർക്കത്തിന്റെ ഫലം എങ്ങനെയായിരുന്നാലും, ആദ്യത്തെ ആട്ടക്കഥ കൊട്ടാരക്കര രാജാവിന്റെ രാമായണമാണ് എന്ന വസ്തുത നിർവിവാദമാണ്. അദ്ദേഹം രാമായണേതിവൃത്തത്തിനെ എട്ടു ദിവസങ്ങളായി അവതരിപ്പിക്കാൻ തക്കവണ്ണം എട്ടായി വിഭജിച്ചു: 
1 പുത്രകാമേഷ്ടി 
2 സീതാസ്വയംവരം 
3 വിച്ഛിന്നാഭിഷേകം 
4 ഖരവധം
5 ബാലിവധം
6 തോരണയുദ്ധം
7 സേതുബന്ധനം
8 യുദ്ധം. 
ഭാഷാശുദ്ധിയും സാഹിത്യമേന്മയും കുറവാണെങ്കിലും രംഗപ്രയോഗക്ഷമതയിൽ ഈ രാമായണകഥകൾ മിക്കതും പ്രേക്ഷകർക്ക് ആസ്വാദ്യമായിത്തന്നെ നിലക്കൊള്ളുന്നു. സീതാസ്വയംവരം, ഖരവധം, ബാലിവധം, തോരണയുദ്ധം എന്നിവയിലെ രംഗങ്ങളിലൂടെ കഥകളി പ്രസ്ഥാനത്തിൽ പില്ക്കാലത്ത് വികാസം പ്രാപിച്ച എല്ലാത്തരം വേഷവിധാനങ്ങൾക്കും ബീജാവാപം ചെയ്യുവാൻ അദ്ദേഹത്തിനു സാധിച്ചു. 'നിണം' ഉൾപ്പെടെയുള്ള എല്ലാവിധ വേഷങ്ങൾക്കും കൊട്ടാരക്കരരാജാവ് തന്റെ കൃതികൾ ഔചിത്യദീക്ഷയോടുകൂടി യഥാസന്ദർഭം രംഗമൊരുക്കിയിരിക്കുന്നു

വേഷങ്ങളിലൂടെ,,===

ശ്രീരാമനും സീതയും 
സീതയും ലക്ഷ്മണനും⁠⁠⁠⁠ 
 സീതയെ രാവണൻ തേരിലേറ്റി കൊണ്ടുപോകുന്നു
ബാലി
ബാലിവധവും തോരണയുദ്ധവും കൊട്ടാരക്കരത്തമ്പുരാന്റെയാണ്⁠⁠⁠⁠
കഥാകാരനെപററി  പറഞ്ഞതുകൊണ്ട് നേരിട്ട് കഥയിലേയ്ക്ക്
ആട്ടക്കഥ

തോരണയുദ്ധം
ആട്ടക്കഥാകാരൻകൊട്ടാരക്കരത്തമ്പുരാനാണ്
പ്രത്യേകതകൾ

ഹനൂമാന്റെ സമുദ്രലംഘനത്തിനു മുമ്പുള്ള എട്ടുരംഗങ്ങൾക്ക് ഇന്ന് അരങ്ങിൽ പ്രചാരം കുറഞ്ഞുവന്നെങ്കിലും ആദ്യ മൂന്നുരംഗങ്ങൾക്ക് കളരി പ്രാധാന്യമുണ്ട്. ശ്രീരാമൻ, ലക്ഷ്മണൻ, താര, സുഗ്രീവൻ തുടങ്ങിയവർക്ക് വകയുള്ള രംഗങ്ങളാണവ. ഹനൂമാന്റെ സമുദ്രതരണം ആട്ടം മേളപ്രധാനമാണ്. അശോകവനികയിലേക്കുള്ള അഴകിയരാവണന്റെ പുറപ്പാടുരംഗത്തിൽ കത്തിവേഷമായ രാവണനു തിരനോട്ടമില്ല.  വലന്തലമേളത്തിൽ മണ്ഡോദരിയെ ആലിംഗനം ചെയ്ത് സുഖദൃഷ്ടിയിൽ നിൽക്കുന്നതാണ് രാവണന്റെ പ്രവേശം. ശേഷം ഹിമകരം എന്ന ആട്ടമുണ്ട്. ഈ ഭാഗം കലാമണ്ഡലം പദ്മനാഭൻ നായർ ആശാൻ സഹപ്രവർത്തകരുടെ സഹായത്തോടേ അപ്പോഴുണ്ടായിരുന്ന സമ്പ്രദായത്തെ പരിഷ്കരിച്ച് കൂടുതൽ കലാപരമാക്കി ചിട്ടപ്പെടുത്തിയിട്ടുള്ളതാണ് ഇപ്പോൾ നിലവിലുള്ള സമ്പ്രദായം.

പൊതുവെ പറഞ്ഞാൽ രണ്ട് ആദ്യവസാനവേഷക്കാർക്ക് പ്രാധാന്യമുള്ള കഥയാണിത്. രാവണന്റെ കത്തിവേഷവും ഹനൂമാന്റെ വെള്ളത്താടി വേഷവും. ഒന്നാം കുട്ടിത്തരം പച്ചവേഷങ്ങളായി രാമാലക്ഷ്മണന്മാർ, പിന്നെ താര, ലങ്കാലക്ഷ്മി, മണ്ഡോദരി,സീത,ചുവന്ന താടി സുഗ്രീവൻ,ലങ്കാശ്രീ, ഇവരെയൊക്കെ കൂടാതെ പ്രാകൃതവേഷധാരികൾ ആയ രാവണകിങ്കരന്മാരായ രാക്ഷന്മാർ അഴകിയ രാവണന്റെ പെട്ടിക്കാരും എല്ലാം കൂടെ രംഗപൊലിമ ഉള്ള ഒരു കഥയാണ് തോരണയുദ്ധം.

ബാലിവധത്തിനു ശേഷം കിഷ്കിന്ധാകാണ്ഡവും, ഹനൂമാന്റെ സമുദ്രലംഘനവും തുടർന്നുള്ള ലങ്കാദഹനവും വരെയുള്ള സുന്ദരകാണ്ഡകഥയുമാണ് തോരണയുദ്ധത്തിലെ ഇതിവൃത്തം. രാമന്റെ ദൂതനായി ലങ്കയിലെത്തിയ ഹനൂമാൻ സീതയെ കണ്ട് മോതിരം മാറ്റിയശേഷം പ്രമദാവനം നശിപ്പിച്ചശേഷം അതിന്റെ തോരണ(ഗോപുരം)ത്തിൽ ഇരുന്ന രാക്ഷസന്മാരുമായി ചെയ്ത യുദ്ധം എന്ന കഥാഭാഗത്തെ സൂചിപ്പിക്കുന്നതാണ് തോരണയുദ്ധം എന്ന പേർ. കൂടിയാട്ടത്തിലും ഇതു തന്നെ ആണ് പേർ. പ്രവേശനകവാടത്തിലെ കമാനസ്തംഭങ്ങൾ ആണ് തോരണം. ഈ സ്തംഭങ്ങൾ പിഴുതെടുത്ത് അവകൊണ്ടാണ് ഹനൂമാൻ രാക്ഷസന്മാ‍ാരെ അടിച്ച് കൊന്നത് എന്ന് രാമായണം പറയുന്നു.

ഈ ആട്ടക്കഥ വാൽമീകിരാമായണത്തെ അതേ പോലെ പിന്തുടർന്നതാണ്. രചനയിലും അവതരണരീതിയിലും ആശ്ചര്യചൂഡാമണി (ശക്തിഭദ്രൻ) എന്ന സംസ്കൃതനാടകം കൂടിയാട്ടത്തിലെ അശോകവനികാങ്കം, ഭാസന്റെ അഭിഷേകനാടകത്തിലെ തോരണയുദ്ധാങ്കം എന്നീ കൂടിയാട്ടനാടകങ്ങളുടെ സ്വാധീനം ഉണ്ടെന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. ഇതിനു ഉദാഹരണമായി പറയുന്ന ഒരു രംഗം, ഹനൂമാൻ ലങ്കയിലെത്തിയ അന്ന് രാത്രി, മണ്ഡോദരിയോടൊപ്പം ഇരിക്കുന്ന രാവണൻ സീതയെ ഓർത്ത് കാമാതുരനായി സീത ഇരിക്കുന്ന അശോകവനികയിലേക്ക് പുറപ്പെടുന്ന ആട്ടം കൂടിയാട്ടത്തിൽ നിന്നും അതേപടി സ്വീകരിച്ചതാണെന്ന് പറയുന്നു.

കൂടിയാട്ടത്തിൽ രാവണൻ വരുമ്പോൾ ശിംശിപാവൃക്ഷത്തിനടിയിൽ ദുഃഖിതയായി ഇരിക്കുന്ന സീതയെ രംഗത്ത് അവതരിപ്പിച്ചിരുന്നില്ല. പകരം ആ സ്ഥാനത്ത് പട്ട് വിരിച്ച് നിലവിളക്ക് കൊളുത്തി വെയ്ക്കുകയാണ് ഉണ്ടായിരുന്നത്. ശേഷം സീതയുടെ  ഭാഗം രാവണൻ തന്നെ കേട്ടാടുകയാണ് ചെയ്യുന്നത്. ഇത് രാവണന്റെ അഭിനയസാദ്ധ്യത വർദ്ധിപ്പിക്കാൻ സഹായിച്ചിരുന്നു. അത് പോലെ കഥകളിയിലും പണ്ട് സീതയ്ക്ക് പകരം ഉരൽന്മേൽ പട്ടിട്ടുമൂടി സീതയായി സങ്കൽപ്പിച്ചുള്ള അഭിനയരീതി ആയിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇന്നത് മാറി സീത അരങ്ങത്ത് വരുന്നുണ്ട്.

മൂലകഥയിൽ നിന്നും ഉള്ള വ്യതിയാനങ്ങൾ

സീതാന്വേഷണത്തിനു പോകുമ്പോൾ രാമൻ, ഹനൂമാൻ വശം രാമനാമം കൊത്തിയ മോതിരവും, സീതയെ കണ്ടശേഷം സീത ഹനൂമാൻ വശം ചൂഡാമണിയും കൊടുത്തു എന്നുമാത്രമേ രാമായണത്തിൽ ഉള്ളൂ. ആട്ടക്കഥയിൽ രാമൻ ഹനൂമാൻ വശം കൊടുത്തയക്കുന്നത് മുനിമാർ അനുഗ്രഹിച്ച് നൽകിയ അത്ഭുതാംഗുലീയവും സീത കൊടുത്തയയ്ക്കുന്നത് ആശ്ചര്യചൂഡാമണിയും ആണ്. ഇത് ആശ്ചര്യചൂഡാമണി കൂടിയാട്ടത്തെ അടിസ്ഥാനമാക്കി ആണ് ഈ മാറ്റം.

സീതയെ വെട്ടാൻ ചന്ദ്രഹാസവും ഓങ്ങി നിൽക്കുന്ന രാവണനെ ആ സാഹസത്തിൽ നിന്നും പിന്തിരിപ്പിക്കുന്നത് ധന്യമാലിയെന്ന രാവണഭാര്യയാണെന്നാണ് രാമായണത്തിൽ. എന്നാൽ ആച്ഛര്യചൂഡാമണിയെ അവലംബിച്ച് മണ്ഡോദരി തന്നെ ആണ് ആട്ടക്കഥയിലും രാവണനെ തടുക്കുന്നത്.
 
കഥാസംഗ്രഹം

രംഗം ഒന്ന്

ബാലിയെ കൊന്ന് സുഗ്രീവനെ രാജാവാക്കി വാഴിച്ച് വർഷക്കാലം കഴിയുന്നത് വരെ രാമലക്ഷ്മണന്മാർ കിഷ്കിന്ധയ്ക്ക് സമീപമുള്ള ഒരു മലയിൽ താമസിച്ചു. സഖ്യം ചെയ്ത പോലെ വർഷക്കാലം കഴിഞ്ഞിട്ടും സീതാന്വേഷണത്തിനായി സുഗ്രീവന്റെ സഹകരണം ഉണ്ടാകാത്തതിനാൽ ശ്രീരാമൻ കോപിച്ച്, ലക്ഷ്മണനെ സുഗ്രീവസമീപം അയക്കുന്നു.

ലക്ഷ്മണൻ കിഷ്കിന്ധയുടെ ഗോപുരസമീപം വന്ന് സുഗ്രീവൻ പേടിയ്ക്കുമാറു ഞാണൊലിശബ്ദം ഉണ്ടാക്കിയപ്പോൾ, താര വന്ന് സുഗ്രീവനോട് കോപിയ്ക്കരുത്, സുഗ്രീവാജ്ഞപ്രകാരം നാനാഭാഗത്തുനിന്നും വാനരന്മാർ എത്തിക്കൊണ്ടിരിക്കുന്നതേ ഉള്ളൂ എന്ന് പറഞ്ഞ് ലക്ഷ്മണനെ സമാധാനിപ്പിക്കുന്നു.

രംഗം രണ്ടിൽ കിഷ്കിന്ധയുടെ ഗോപുരവാതിലിൽ വന്ന് ലക്ഷ്മണനെ സുഗ്രീവനെ വിളിക്കുന്നു. ബാലിയെ പേടിച്ച് ഞാൻ കാട്ടിൽ കഴിയുന്ന നേരത്താണ് ബാലിയെ കൊന്ന് എനിക്ക് രാജ്യം തന്ന ശ്രീരാമൻ എന്റെ പിഴ പൊറുത്ത് തന്നെ രക്ഷിക്കണം എന്ന് സുഗ്രീവൻ വന്ന് പറയുന്നു. ലക്ഷ്മണൻ സുഗ്രീവനോട് രാമൻ വസിക്കുന്ന പർവ്വതത്തിലേക്ക് പോകാമെന്ന് പറയുന്നു. സുഗ്രീവൻ ഹനൂമാനോട് നാനാവാനരസൈന്യങ്ങളോടും വരാൻ പറയുവാനായി ദൂതരെ അയക്കാനായി പറയുന്നു. ശേഷം മൂവരും രാമസമീപത്തേയ്ക്ക് പോകുന്നു.

രംഗം മൂന്നിൽ ശ്രീരാമസന്നിധിയാണ്. ശ്രീരാമൻ സീതാന്വേഷണത്തിനായി നാലുദിക്കുകളിലേക്കും വാനരരെ അയക്കാനായി സുഗ്രീവനോട് പറയുന്നു. സുഗ്രീവൻ സമ്മതിയ്ക്കുന്നു. തുടർന്ന് അംഗദൻ, ഹനൂമാൻ, ജാംബവാൻ എന്നിവരെ തെക്ക് ദിക്കിലേക്ക് സുഗ്രീവൻ അയക്കുന്നു. "മഹാശക്തിമാനായ ഹനൂമാൻ വായുപുത്രാ നിനക്ക് സ്ത്രീരത്നമായ സീതയെ കാണ്ട് പിടിയ്ക്കാൻ സാധിക്കും (എന്ന് എനിക്കുറപ്പുണ്ട്). അതിനാൽ മഹാമുനികൾ അനുഗ്രഹിച്ച് തന്ന എന്റെ ഈ അടയാള മോതിരം നീ കൊണ്ട് പോയാലും" എന്ന് ശ്രീരാമൻ പറഞ്ഞ് മുദ്രമോതിരം നൽകുന്നു. ഹനൂമാൻ മുദ്രമോതിരം ഭക്തിപൂർവ്വം വാങ്ങി ശിരസ്സിലണിഞ്ഞ് രംഗം വിടുന്നതോടെ ഈ രംഗം അവസാനിയ്ക്കുന്നു.

രംഗം നാലിൽ അംഗദനേയും കൂട്ടരേയും അയഗ്രീവൻ എന്നൊരു രാക്ഷസൻ തടുത്ത് ശാണ്ഠയ്ക്കായി വരുന്നു. അംഗദൻ അയഗ്രീവനെ യുദ്ധത്തിൽ വധിക്കുന്നു.

രംഗം അഞ്ചിൽ സ്വയം‌പ്രഭ വരുന്നു. സ്വയം‌പ്രഭയിൽ നിന്നും ക്ഷീണവും ദാഹവും മാറ്റാനായി വാനരവീരന്മാർ ഫലമൂലാദികളെ സ്വീകരിക്കുന്നു. വാനരന്മാർ യാത്ര തുടരുന്നു.

രംഗം ആറിൽ വസന്തകാലം ആയിട്ടും സീതയെ കണ്ടെത്താനായില്ല എന്ന് അംഗദൻ ഖേദിക്കുന്നു. ഹനൂമാൻ ഒരു ഗുഹ ചൂണ്ടിക്കാണിച്ച് ഇവിടെ താമസിക്കാം എന്ന് ഗ. ജടായുവിന്റെ മരണം രാമകാര്യത്തിനായാണ്, നമ്മുടെ മരണം നിഷ്ഫലമാകും എന്ന് ദുഃഖിച്ച് വാനരന്മാർ ദർഭവിരിച്ച് ആ ഗുഹയിൽ കിടക്കുന്നു. ജടായുവിന്റെ നാമം വാനരന്മാർ പറയുന്നത് കേട്ട്, ജടായുവിന്റെ സഹോദരൻ സമ്പാതി അവിടെ എത്തുന്നു. സമ്പാതിയ്ക്ക് അംഗദൻ രാമകഥ ചൊല്ലിക്കൊടുക്കുന്നു. ശ്ലോകം ചൊല്ലുന്ന സമയം സമ്പാതി അനുജനു ഉദകക്രിയകൾ ചെയ്യുന്നു. അപ്പോൾ പുതിയ ചിറകുകൾ മുളയ്ക്കുന്നു. അത് കണ്ട് അത്ഭുതവും സന്തോഷവും നടിയ്ക്കുന്നു. ശേഷം കുറച്ച് വട്ടം  വെച്ച് പീഠത്തിൽ കയറി നിന്ന് പദം ചുറ്റും നോക്കി ആടുന്നു. മുദ്ര ഇല്ല. കാൽ വെപ്പ് മാത്രം (ചിറകുവന്നപ്പോൾ ഉയർന്ന് പറന്നു നോക്കുകയാണെന്ന് സങ്കൽപ്പം.) അപ്പോൾ സീത ലങ്കാപുരിയിൽ അശോകവനികയിൽ ശിംശപാവൃക്ഷച്ചുവട്ടിൽ ഇരിക്കുന്നത് കാണുകയും ചെയ്യുന്നു. സമ്പാതി പറഞ്ഞതനുസരിച്ച് അംഗദൻ ലങ്കയിലേക്ക് എത്താനുള്ള വഴികൾ മറ്റുള്ളവരോട് ആലോചിക്കുന്നതോടെ ഈ രംഗം കഴിയുന്നു. 

രംഗം ഏഴിൽ അംഗദൻ ഹനൂമാന്, ഹനൂമാന്റെ പൂർവ്വകഥകൾ പറഞ്ഞുകൊടുത്ത് സമുദ്രലംഘനത്തിനുള്ള ആത്മധൈര്യം നൽകുന്നു. പൂർവ്വകഥ കേട്ടതോടെ ഹനൂമാനു ശാപമോചനം സിദ്ധിയ്ക്കുകയും കുട്ടി ഹനൂമാനിൽ നിന്നും വലിയ ഹനൂമാനായി മാറുകയും ചെയ്യുന്നു. ഹനൂമാൻ സമുദ്രലംഘനത്തിനായി തയ്യാറാകുന്നു.

ഇത്രയും രംഗങ്ങൾ ഇപ്പോൾ അരങ്ങത്ത് സാധാരണയായി പതിവില്ല.

രംഗം എട്ടിൽ ഹനൂമാൻ ആദ്യാവസാനവേഷമാണ്. ഹനൂമാന്റെ സമുദ്രവർണ്ണനയും സമുദ്രലംഘനവും ആണ് ഈ രംഗത്തിൽ. ഹനൂമാൻ മഹേന്ദ്രപർവ്വതത്തിന്റെ കൊടുമുടിയിൽ നിന്ന് അതിവേഗത്തിൽ മുകളിലേക്ക് ചാടി. വഴിയിൽ വന്നു ചേർന്ന ഹിമവാന്റെ പുത്രനായ മൈനാകം എന്ന പർവ്വതത്തെ മാറിടം കൊണ്ട് തട്ടി കടന്നു പോയി. പിന്നീട് ഹനൂമാൻ സുരസയുടെ വായിലൂടെ അകത്തുകടന്ന് ചെവിയിലൂടെ പുറത്തു ചാടി. അതിനുശേഷം സിംഹികയെ കൊന്ന് ലങ്കയിലേക്ക് കടക്കുവാനായി ഒരുങ്ങി. അതിനിടയ്ക്ക് ഛായാഗ്രഹണിയേയും ജയിക്കുന്നുണ്ട്. 

രംഗം ഒമ്പതിൽ ലങ്കാപുരിയുടെ കവാടം ആണ്. ലങ്കാലക്ഷ്മിയെ കാണുകയും അവൾക്ക് ശാപമോക്ഷം കൊടുക്കുകയും ചെയ്യുന്നു. ശാപമോക്ഷം സിദ്ധിച്ച ലങ്കാലക്ഷ്മി സുഖമായി സീതയെ കണ്ട് തിരിച്ച് പോകാൻ ഹനൂമാനെ ആശീർവദിച്ച് അപ്രത്യക്ഷമാകുന്നു.

രംഗം പത്തിൽ ഹനൂമാൻ ലങ്കാപുരിയിലേക്ക് കടക്കുന്നു. ലങ്കാപുരി മുഴുവൻ ഹനൂമാൻ നോക്കി കാണുന്നു. അവസാനം ശിംശപാവൃക്ഷച്ചുവട്ടിൽ ഇരിക്കുന്ന സീതയെ കാണുന്നു. അപ്പോൾ ചില ശബ്ദഘോഷങ്ങൾ കേൾക്കുന്നു. അത് കേട്ട് ദൂരെ നോക്കി, രാവണൻ സീതയുടെ അടുക്കൽ വസ്ത്രാഭരണങ്ങൾ അണിഞ്ഞ് കിങ്കരന്മാരോട് ഒത്ത് രാജകീയാഡംബരത്തിൽ വരുന്നതു കാണുന്നു. ശേഷം ഇവിടെ എന്തുണ്ടാകും എന്നറിയാനായി ഹനൂമാൻ രൂപം ചെറുതാക്കി ശിംശപാവൃക്ഷശാഖയിൽ ആരും അറിയാതെ വസിക്കുന്നു.
അതിന് ശേഷം  അഴകിയരാവണൻ ആണ്. രാവണൻ സീതയോട് പ്രേമാഭ്യർത്ഥന നടത്തുന്നു. തന്നോടിങ്ങനെ ഒന്നും പറയാതെ തന്നെ രാമസവിധം എത്തിച്ച് രാമന്റെ കാൽക്കൽ വണങ്ങിയില്ല എങ്കിൽ നിന്നെ രാമൻ കൊല്ലും എന്ന് സീത രാവണനോട് പറയുന്നു. അത് കേട്ട് ദേഷ്യത്തിൽ ചന്ദ്രഹാസമെന്ന വാളെടുത്ത് സീതയെ വെട്ടാനായി രാവണൻ ഒരുങ്ങുന്നു. ആ സമയം മണ്ഡോദരി വന്ന് രാവണനെ തടുക്കുന്നു. രാവണൻ ഇളിഭ്യനായി രംഗംവിടുന്നതോടെ തിരശ്ശീല.

രംഗം പതിനൊന്നിൽ ത്രിജടയും മറ്റ് രാക്ഷസിമാരും രാവണാജ്ഞയാൽ, സീതയെ സമീപിച്ച് ആശ്വസിപ്പിച്ച് രാവണനോടൊത്ത് ജീവിക്കാൻ സീതയോട് ആവശ്യപ്പെടുന്നു. കൂട്ടത്തിൽ ഉള്ള രാക്ഷസികളോട്, താൻ കണ്ട വിചിത്രമായ സ്വപ്നത്തെ ത്രിജട വിസ്തരിക്കുന്നതോടെ രംഗം കഴിയുന്നു.

രംഗം പന്ത്രണ്ടിൽ അശോകവനികയിലെ ശിംശിപാമരത്തിന്റെ ചുവടാണ് രംഗം. തിജടയും കൂട്ടരും ഭയത്തോടെ പോയപ്പോൾ മരക്കൊമ്പിൽ വസിച്ചിരുന്ന ഹനൂമാൻ സ്വരൂപം ധരിച്ച് താഴെ ഇറങ്ങി വന്ന് സീത കേൾക്കുമാറ് ശ്രീരാമസ്തുതി നടത്തുന്നു. എന്നിട്ട് സീതയുടെ അടുത്ത് ചെന്ന് താൻ രാമദൂതനാണെന്ന് ജ. മുദ്രമോതിരങ്ങൾ അവർ കൈമാറുന്നു. ഒരുമാസത്തിനകം രാമൻ വലിയ വാനരപ്പടയുമായി ലങ്കയിലെത്തും രാവണനെ വധിച്ച് സീതയെ വീണ്ടെടുക്കും എന്ന് ഹനൂമാൻ ഗഗഗ, ഹനൂമാൻ പ്രമദാവനം നശിപ്പിക്കാനായി ഒരുങ്ങുന്നു.

രംഗം പതിമൂന്നിൽ പ്രമദാവനം നശിപ്പിക്കുന്നതിനിടെ രാവണന്റെ ഒരു മകനായ അക്ഷകുമാരൻ ഹനൂമാനുമായി ഏറ്റുമുട്ടുന്നു. ഹനൂമാൻ അക്ഷകുമാരനെ വധിക്കുന്നു.

രംഗം പതിനാലിൽ രാവണസദസ്സാണ്. രാവണൻ ഹനൂമാനെ ചന്ദ്രഹാസം കൊണ്ട് വധിക്കാനായി പുറപ്പെടുന്നു. അപ്പോൾ ഇന്ദ്രജിത്ത് വന്ന് തടയുന്നു. ഇന്ദ്രജിത്ത് തന്നെ സ്വയം ഹനൂമാനുമായിയി ഏറ്റുമുട്ടാൻ പുറപ്പെടുന്നു.

രംഗം പതിനഞ്ചിൽ ഇന്ദ്രജിത്ത് ബ്രഹ്മാസ്ത്രം എയ്ത് ഹനൂമാനെ ബന്ധിക്കുന്നു. 

രംഗം പതിനാറിൽ ഇന്ദ്രജിത്ത്, ബന്ധനസ്ഥനാക്കിയ ഹനൂമാനെ രാവണസമക്ഷം കൊണ്ടുവരുന്നു. ഹനൂമാൻ വാൽ ചുരുട്ടി രാവണനോടൊപ്പം ഉയരത്തിൽ ഇരിക്കുന്നു. രാവണനെ അധിക്ഷേപിക്കുന്നു. രാവണൻ മർക്കടന്റെ വാലിൽ തീകൊടുക്കാനായി പ്രഹസ്തനോട് ആജ്ഞാപിച്ച് രംഗം വിടുന്നു. ഹനൂമാൻ ലങ്കാദഹനം നടത്തുന്നു.

രംഗം പതിനേഴിൽ ലങ്കയെ ദഹിപ്പിച്ച് ഹനൂമാൻ തിരിച്ച് സമുദ്രലംഘനം ചെയ്ത് അംഗദസമീപം എത്തുന്നു. കാര്യങ്ങൾ അറിയുന്ന അംഗദൻ ഇക്കാര്യമെല്ലാം രാമനോട് അറിയിക്കാനായി ഹനൂമാൻ സമേതം പോകുന്നു.

രംഗം പതിനെട്ടിൽ ഹനൂമാൻ സീതയെ കണ്ട വിവരം രാമനെ അറിയിക്കുന്നു. രാമൻ ഹനൂമാനെ അനുഗ്രഹിക്കുന്നതോടെ തോരണയുദ്ധം കഥ സമാപിക്കുന്നു. 

വേഷങ്ങൾ
ശ്രീരാമൻ-പച്ച
ലവകുശന്മാർ-പച്ച
ഹനൂമാൻ-വെള്ളത്താടി

സീത ടീച്ചറെ കളിയരങ്ങുണർന്നു ...(ശിവശങ്കരൻ) 

അഭിനന്ദനങ്ങൾ                        
തോരണയുദ്ധത്തിൽ ,രാമായണവും കഥകളിയും തമ്മിലുളള വ്യത്യാസം കൊടുത്തതല്ലേ മാറി നിൽക്കേണ്ടത്

തോരണം എനിക്കൊരു വലിയ പ്രശ്നമായിരുന്നു വലിയ ഗോപുരം എന്നൊക്കെയാണ് തോന്നിയത് പക്ഷേ രാമായണം വായിക്കുമ്പോൾ എന്തോ ഒരു അവ്യക്തത തോന്നിയിരുന്നു നന്ദി ടീച്ചർ സംഗതി വ്യക്തമാക്കി തന്നതിന് (രതീഷ്)