06-01-2017

🎆🎆🎆🎆🎆🎆🎆🎆🎆
🍀 വാരാന്ത്യാവലോകനം🍀


ജൂലൈ 31 മുതൽ ആഗ 5 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..

അവതരണം: ശിവശങ്കരൻ ബി വി
(GHSS ആതവനാട് )

അവലോകന സഹായം:

പ്രജിത ടീച്ചർ( GVHSS, തിരൂർ)വ്യാഴം ,വെള്ളി, ശനി

ജ്യോതി ടീച്ചർ(ക്രസന്റ് ഹൈസ്ക്കൂൾ അടക്കാക്കുണ്ട്) തിങ്കൾ ,ചൊവ്വ, ബുധൻ
▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪

പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഈ വാരത്തിലെ അവലോകനത്തിലേക്ക് സ്വാഗതം ..

കഴിഞ്ഞ വാരങ്ങളിലെ പോലെ
ഇത്തവണയും അവലോകനത്തിന് സഹായം ലഭ്യമായി . തിരൂർ ഗേൾസ് സ്ക്കൂളിലെ പ്രജിത ടീച്ചറുടെയും അടക്കാക്കുണ്ട് ക്രസന്റ് ഹൈസ്കൂളിലെ ജ്യോതി ടീച്ചറുടെയും സഹായമാണ് ഇത്തവണ സ്വീകരിച്ചിരിക്കുന്നത്. ..

ചർച്ചകളും വിശകലനങ്ങളുമൊക്കെ വല്ലാതെ കുറഞ്ഞു പോയ ഒരു വാരമാണിത് .  കൂടുതൽ ഇടപെടലുകൾ ഉണ്ടാവണമെന്ന് വിനയപൂർവ്വം അപേക്ഷിക്കുന്നു .
ചിത്രം വിചിതം വ്യാഴാഴ്ച പംക്തിയുമായി നമ്മുടെ പ്രിയ അശോക് സർ തിരിച്ചെത്തിയ സന്തോഷവും ഇവിടെ പങ്കുവെയ്ക്കുന്നു .

ഇനി അവലോകനത്തിലേക്ക് ..


🎷 പ്രവീൺ മാഷിന്റെ പ്രതിദിന പംക്തികളായ രാത്രി 10 മണിയുടെ ഹൈക്കു കവിതകളും കഥ പറയലും ഈ വാരത്തിലും ഗംഭീരമായിത്തന്നെ തുടരുന്നു ..

📚തിങ്കളാഴ്ചയിലെ സർഗ്ഗ സംവേദന ത്തിൽ അനിൽമാഷ് ' രവിചന്ദറിന്റെ ബുദ്ധനെ എറിഞ്ഞകല്ല് - ഭഗവദ് ഗീതയുടെ ഭാവാന്തരങ്ങൾ എന്ന കൃതിയും സിറിയക്ക് ജോർജിന്റെ ഇടുക്കിയിലേക്ക് ഒരു ഏകദിന യാത്രയും 'പരിചയപ്പെടുത്തി.
ഭഗവദ് ഗീതാ വ്യാഖ്യാനങ്ങളെ വിലയിരുത്തിയും ബുദ്ധനെയും കൃഷ്ണനെയും പക്ഷങ്ങളിലാക്കിയുള്ള രവി ചന്ദറിന്റെ ഈ പുസ്തകവും
നിരവധി ഫോട്ടോകൾ സഹിതമുള്ള യാത്രാവിവരണവും ആസ്വാദ്യകരമായി.

🔴പ്രജിത ടീച്ചർ വാസുദേവൻ മാഷ്,  രതീഷ് മാഷ്, സ്വപ്ന ടീച്ചർ, മിനി ടീച്ചർ, നെസിടീച്ചർ, തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.  വർമ്മ മാഷ് യു ട്യൂബ് ലിങ്ക് ഷെയർ ചെയ്തു,


🎇ചൊവ്വാഴ്ച കാഴ്ചയിലെ വിസ്മയത്തിൽ
 പ്രജിത ടീച്ചർ കാളവേലയും അതിന്റെ പ്രാദേശിക ഭേദങ്ങളും പരിചയപ്പെടുത്തി.

കാളകളി എന്ന പേരിലും അറിയപ്പെടുന്ന ഈ കലാരൂപത്തിന്റെ സമഗ്ര വിവരണവും വീഡിയോകളും ലിങ്കുകളും ടീച്ചർ വിശദമായിത്തന്നെ പരിചയപ്പെടുത്തി .

🔵നെസി ടീച്ചർ, സീതാദേവി ടീച്ചർ, രതീഷ് മാഷ്, സ്വപ്ന ടീച്ചർ, അശോക് സർ ,അനിൽ മാഷ്‌, തുടങ്ങിയവർ സജീവമായി രംഗത്തുണ്ടായിരുന്നു.


📚ബുധനാഴ്ചയിലെ ലോക സാഹിത്യ വേദിയിൽ അമേരിക്കൻ എഴുത്തുകാരനായ ഡാൻ ബ്രൗണിന്റെ കൃതികൾ -ഡാവിഞ്ചി കോഡ്, എഞ്ചൽസ്&ഡിമോൺസ് തുടങ്ങിയ കൃതികൾ പരിചയപ്പെടുത്തി.
ലോകസാഹിത്യ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഡാൻ ബ്രൗണിനെയും കൃതികളെയും അടുത്തറിയാൻ സഹായിക്കുന്ന രീതിയിലായിരുന്നു നെസി ടീച്ചറുടെ അവതരണം .

🔴വിജു മാഷ്, രതീഷ് മാഷ്, സുശീലൻ മാഷ്, അനിൽ മാഷ്, നെസി ടീച്ചർ ,പ്രജിത ടീച്ചർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കുവെച്ചു ..

🖥ഇനി വ്യാഴാഴ്ച കാഴ്ചകളിലേയ്ക്ക്...

ഒരുമാസത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട്  6.10pm നു തന്നെ അശോക്സാർ ചിത്രം വിചിത്രത്തിന്റെ പ്രൊമോ പോസ്റ്റ് ചെയ്തു.
നോർത്ത് കരോലിനയിൽ എന്തു നടന്നുവെന്നറിയിനുള്ള ഉദ്വേഗനിമിഷങ്ങൾ....
കൃത്യം 7.30 നു തന്നെ നമ്മൾ കാത്തിരുന്നത് വന്നെത്തി.
ജോൺ.ടി.ഡാനിയേൽസ് എന്ന ഫോട്ടോഗ്രാഫർ 1903 ഡിസംബർ17ന് എടുത്ത റെെറ്റ് സഹോദരന്മാരുടെ ആദ്യ വിമാനയാത്രയുടെ മനോഹരമായ സ്നാപ്പ്👍👍
അതായിരുന്നു ഇത്തവണത്തെ ചിത്രം വിചിത്രത്തിലെ കഥ പറയുന്ന ചിത്രം.
ഈ ചിത്രത്തിന്റെ കൂടെ ആ മുഹൂർത്തം ഒപ്പിയെടുക്കാൻ ഭാഗ്യം ലഭിച്ച ഫോട്ടോഗ്രാഫറുടെ വെങ്കലപ്രതിമ.
ഈചരിത്രമുഹൂർത്തം.. അവതരണരീതി..അശോക്സാർ അഭിനന്ദനങ്ങൾ👌👌

🔴പ്രവീൺ മാഷ്,അനിൽമാഷ്,സീതാദേവി ടീച്ചർ,ശിവശങ്കരൻ മാഷ്,രതീഷ്കുമാർ മാഷ്,സെെനബ് ടീച്ചർ,സുജാതടീച്ചർ, വിജുമാഷ്,രാജ്മോഹൻ മാഷ്,നിസ ടീച്ചർ.........
ഒരു നീണ്ട നിര തന്നെ അശോക്സാറിനെ അഭിനന്ദിക്കാനും
അഭിപ്രായം രേഖപ്പെടുത്താനും ഉണ്ടായിരുന്നു.


📚9 മണിക്ക് തന്നെ രജനിടീച്ചർ അടുത്ത പ്രെെംടെെം പംക്തിയായ മലയാളത്തിന്റെ പ്രിയ എഴുത്തുകാരികളുമായി വന്നെത്തി ..
 സംഗീത ചേനംപുള്ളി, സരസ്വതി കാന്തിലാൽ ഗാന്ധി, ശിന്തമ്മ രാജൻ കൂരാറ്റ, സുധവിൽസൺ എന്നീ സാഹിത്യകാരികളെ പരിചയപ്പെടുത്തി.

 🔵ഇതിലെ സരസ്വതി കാന്തിലാൽ ഗാന്ധിയുടെ ഓർമക്കുറിപ്പുകൾ അടങ്ങിയ ജോളി അടിമത്ര തയ്യാറാക്കിയ, ഓർമകളുടെ വേലിയേറ്റം എന്ന കൃതിയെ കുറിച്ചുള്ള സംഗ്രഹം പ്രജിത കൂട്ടിച്ചേർത്തു.

📣ഹെെക്കു കവിതകളുടെ38ാം ദിനത്തിൽ പ്രവീൺ മാഷ് മൂന്ന് ഹെെക്കു കവിതകൾ പോസ്റ്റ് ചെയ്തു.
ബേൺഡ് ലീഷൻ ബേർഗിന്റെ ഒരു ഹ്രസ്വയാത്ര എന്ന കഥയായിരുന്നു കഥയരങ്ങിൽ പ്രവീൺ മാഷ് പോസ്റ്റ് ചെയ്തത്.

🔔വെള്ളിയാഴ്ച ആട്ടക്കഥാപരിചയത്തിൽ ഇത്തവണ സീതടീച്ചർ പരിചയപ്പെടുത്തിയത് കീചകവധം ആട്ടക്കഥയാണ്.
ഇരയിമ്മൻ തമ്പിയെ വിശദമായി പരിചയപ്പെടുത്തിയതിനു ശേഷം കഥാസംഗ്രഹം ടീച്ചർ അവതരിപ്പിച്ചു.

തുടർന്ന് രംഗവിശദീകരണവും,
അനുബന്ധ വിവരങ്ങളുടെ കൂട്ടിച്ചേർക്കലും,
വേഷ വിശദീകരണവും നടന്നു.
ശേഷം വേഷങ്ങളുടെ ഫോട്ടോയും ടീച്ചർ പോസ്റ്റ് ചെയ്തു.

🔵ഗഫൂർമാഷ്, വാസുദേവൻമാഷ്, ഹമീദ് മാഷ്, വിജുമാഷ്, രതീഷ്കുമാർ മാഷ്,രജനിടീച്ചർ എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.

🌗വാസുദേവൻമാഷ് "ക്ഷോണീന്ദ്രപത്നിയുടെ..." എന്നു തുടങ്ങുന്ന കഥകളിസംഗീതവും,
ഷെെലജ ടീച്ചർ വേഷങ്ങളുടെ ഫോട്ടോയും,
പ്രജിത കീചകവധം കഥകളിയിൽ അപൂർമായി ആടി വരുന്ന മല്ലയുദ്ധത്തിന്റെ വീഡിയൊയും കൂട്ടിച്ചേർത്തു.

📣ഹെെക്കു കവിതകളുടെ 39ാം ദിനത്തിൽ പ്രവീൺ മാഷ് മൂന്ന് കവിതകളും,
കഥയരങ്ങിൽ ഇവാൻ ബുനിൻ എഴുതിയ സൂര്യാഘാതം എന്ന കഥയും പോസ്റ്റ് ചെയ്തു.

📚 ഇനി ശനിയാഴ്ചയിലേക്ക് ...

'വേട്ടച്ചുഴി'യെന്ന സ്വപ്നസാക്ഷാത്ക്കാരത്തിന്റെ തിരക്കിലായിട്ടും പതിവ് ചുറുചുറുക്കോടെത്തന്നെ സെെനബ്ടീച്ചർ നവസാഹിതിയുമായി കടന്നുവന്നു.
ടീച്ചർ തന്നെ പോസ്റ്റ് ചെയ്ത സാബു ചോലയിൽ എഴുതിയ'വരൾച്ചകൾ പൂക്കുന്നിടം എന്ന കവിത തീർത്തും കാലികപ്രസക്തം👍.

ഊഷരതയ്ക്കു മേൽ വിയർപ്പുതുള്ളിയായി അതിജീവിക്കുന്ന ഊർവരത കവിയുടെ പ്രത്യാശയാണ് എന്ന് ഈ കവിതയ്ക്ക് ആസ്വാദനക്കുറിപ്പ് തയ്യാറാക്കിയ സജദിൽ മുജീബ് അഭിപ്രായപ്പെട്ടു.

 സജീവൻ പ്രദീപിന്റെ 'അയാൾ കഥപറയുമ്പോൾഎന്ന കവിത കഥാപ്രസംഗങ്ങൾ കൊല്ലപ്പെട്ടതെങ്ങനെ?എന്ന പ്രസക്തമായ ചോദ്യം ഉയർത്തിക്കൊണ്ടാണ് അവസാനിക്കുന്നത്.

🔴സാമ്പന്റെ കഥാരാവുകൾ എന്ന് രതീഷ് മാഷ് അഭിപ്രായപ്പെട്ടു.

തുടർന്ന് നരേൻ പുലാപ്പറ്റയുടെ 'കരുണതൻ ദീപംഎന്ന കവിത ഓഡിയോ സഹിതമാണ് സെെനബ് ടീച്ചർ പോസ്റ്റ് ചെയ്തത്.

ജീവനിൽ കനിവായി...കുളിരായി..
നീണാൾ വാഴുന്ന അമ്മയുടെ സ്നേഹത്തെ കുറിച്ചുള്ള ഈ കവിത കവിതയായി തോന്നിയില്ല എന്നാണ് നെസിടീച്ചർ അഭിപ്രായപ്പെട്ടത്.
വിജുമാഷിന് ഈ കവിത ഇഷ്ടപ്പെട്ടെന്ന് മാഷ് പോസ്റ്റ് ചെയ്ത ഇമോജീസ് സൂചിപ്പിക്കുന്നു.

തുടർന്ന് സെെനബ് ടീച്ചർ ലാജുവിന്റെ 'കിളിമരങ്ങൾ പോസ്റ്റ് ചെയ്തു.
ടീച്ചർ തന്നെയാണ് ഈ കവിതയ്ക്ക് ആസ്വാദനക്കുറിപ്പ് തയ്യാറാക്കിയതും.

📣ഹെെക്കു നാൽപതാം ദിനത്തിൽ പ്രവീൺ മാഷ് 12അതിമനോഹര ഹെെക്കു കവിതകളുമായി കടന്നുവന്നു.കവിതകൾ വായിച്ചുകഴിഞ്ഞപ്പോഴാണ് ഹെെക്കു കവിതകളുടെ അവസാന പോസ്റ്റാണ് ഇതെന്ന് മനസ്സിലായത്😞😞പ്രവീൺ മാഷേ,ഞങ്ങളെ പോലുള്ള  ഹെെക്കുകവിതകളുടെ ആസ്വാദകർക്ക് ഇനിയും ഇത്തരം കുഞ്ഞു കവിതകൾ വേണമെന്നാണ് അഭിപ്രായം .

 തുടർന്ന് കഥയരങ്ങിൽ ചെക്കോവിന്റെ ഒരു ശീർഷകമില്ലാത്ത കഥയാണ് പോസ്റ്റ് ചെയ്തത്.

സ്റ്റാർ ഓഫ് ദ വീക്ക്

ഇനി ഈ വാരത്തിലെ താരത്തിലേക്ക് ...
പേരിന്റെ പുരാണം എന്ന പരിചയപ്പെടുത്തലുമായി ഇടക്കിടെ കടന്നു വരികയും പ്രൈം ടൈം പോസ്റ്റുകളിലും അഭിപ്രായങ്ങളിലും സജീവമായി ഇടപെടുകയും വാരാന്ത്യാ വലോകനങ്ങളിൽ മുഖ്യ സഹായിയാവുകയും ചെയ്യുന്ന നമ്മുടെ പ്രിയപ്പെട്ട സുജാത ടീച്ചറാണ് ഈ വാരത്തിലെ താരം ...

താരമായ സുജാത ടീച്ചർക്ക് അഭിനന്ദനങ്ങൾ നേർന്നു കൊണ്ട് ഈ വാരത്തിലെ അവലോകനം അവസാനിപ്പിക്കുന്നു ...
⏹⏹⏹⏹⏹⏹⏹⏹