13-08-2017

🎆🎆🎆🎆🎆🎆🎆🎆🎆

🍀  വാരാന്ത്യാവലോകനം 🍀

ആഗസ്റ്റ് 7 മുതൽ 12 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..

അവതരണം: ശിവശങ്കരൻ ബി വി
(GHSS ആതവനാട് )

അവലോകന സഹായം:

ജ്യോതി ടീച്ചർ( ക്രസന്റ് ഹൈസ്ക്കൂൾ അടക്കാകുണ്ട്) തിങ്കൾ ,ചൊവ്വ

സുജാത ടീച്ചർ(പൂയപ്പള്ളി GHSS കൊല്ലം)ബുധൻ, വ്യാഴം ,വെള്ളി
▪▪▪▪▪▪▪▪▪

പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഈ വാരത്തിലെ അവലോകനത്തിലേക്ക് സ്വാഗതം ..

കഴിഞ്ഞ വാരങ്ങളിലെ പോലെ
ഇത്തവണയും അവലോകനത്തിന് സഹായം ലഭ്യമായി . അടക്കാകുണ്ട് ക്രസന്റ് ഹൈസ്ക്കൂളിലെ ജ്യോതി ടീച്ചറുടെയും കൊല്ലം പൂയപ്പള്ളി സ്ക്കൂളിലെ സുജാത ടീച്ചറുടെയും സഹായമാണ് ഇത്തവണ സ്വീകരിച്ചിരിക്കുന്നത്. ..

കഴിഞ്ഞ ആഴ്ചകളിലെ പോലെ തന്നെ ചർച്ചകളും വിശകലനങ്ങളുമൊക്കെ വല്ലാതെ കുറഞ്ഞു പോയ ഒരു വാരമാണിതും .
പാഠാവ ലോകനം ,പാഠപുസ്തക ചർച്ച എന്നിവയൊന്നും തുടങ്ങാനമായില്ല ..

ഇനി അവലോകനത്തിലേക്ക് ..

📣 ദിവസേനയുള്ള 10 മണി പംക്തികളായ പ്രവീൺ മാഷിന്റെ ഹൈക്കു കവിതകളും കഥ പറച്ചിലുകളും ഈ വാരത്തോടെ അവസാനിച്ചു എന്നത് സങ്കടകരം തന്നെ ..
പുതിയൊരു പംക്തിയുമായി പ്രവീൺ മാഷ് കടന്നു വരട്ടെയെന്ന് ആശിക്കുകയാണ് .

📚ഈയാഴ്ച്ചത്തെ സർഗ്ഗ സംവേദനം അനിൽ മാഷിന്റെ അഭാവത്തിൽ സ്വപ്ന ടീച്ചറാണ് അവതരിപ്പിച്ചത് ..

📕 ' പികെ പാറക്കടവിന്റെ 'മീസാൻ  കല്ലുകളുടെ കാവൽ
  ' ആനന്ദ് നീലകണ്ഠന്റെ ' രാവണൻ _പരാജിതരുടെ ഗാഥ എന്നീ കൃതികളും
സജിത് PS ന്റെ കബനി നദിയുടെ ഉറവിടം തേടിയുള്ള യാത്രയുടെ വിവരണവും ..... പരിചയപ്പെടുത്തി.

🔴 സാമ്പ്രദായിക എഴുത്തുശീലങ്ങളിൽ നിന്നുള്ള വ്യതിയാനത്തെ പ്രകാശനം ചെയ്യുന്നതാണ് മീസാൻ കല്ലുകളുടെ കാവൽ.... രാമായണവും രാവണനും പുനരാഖ്യാനം ചെയ്യപ്പെടുകയാണീ കൃതിയിൽ.
സജിത്ത് മാഷ് നോവലിന്റ സവിശേഷതകൾ പങ്കുവെച്ചു കൊണ്ട് ചർച്ചയിൽ ഇടപെട്ടു.
രാവണനെ കേന്ദ്ര കഥാപാത്രമാക്കി രചിക്കപ്പെട്ട പെരും ആൾ ' എന്ന നോവൽ കൂടി ചേർത്തു വായിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രജിത ടീച്ചർ ദുര്യോധനൻ എന്ന ആനന്ദ് നീലകണ്ഠന്റെ നോവലിനെക്കുറിച്ചും സൂചിപ്പിച്ചു.


🌈ചൊവ്വാഴ്ച കാഴ്ചയിലെ വിസ്മയത്തിൽ പ്രജിത ടീച്ചർ അനുഷ്ഠാന കലയായ പടയണി സമഗ്രമായി പരിചയപ്പെടുത്തി.

📙 പടയണിയുടെ ചിത്രങ്ങൾ ,വീഡിയോകൾ ,ലിങ്കുകൾ എന്നിവയുടെ സഹായത്തോടെയായിരുന്നു ടീച്ചറുടെ അവതരണം

🔵രജനി ടീച്ചർ, സ്വപ്ന ടീച്ചർ, വിജു മാഷ്, ഹരിദാസ് മാഷ്‌, രതീഷ് മാഷ്, അശോക് മാഷ്, സുരേഷ് മാഷ് തുടങ്ങി എല്ലാവരും അഭിനന്ദനങ്ങളുമായെത്തി...

9 - 8-17 ബുധൻ

       📚 വ്യത്യസ്തതകളുമായി മുന്നേറുന്ന തിരൂർ മലയാളത്തിൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പരിപാടികളിലൊന്നാണ് നെസിടീച്ചറുടെ ലോക സാഹിത്യം .പ്രതീക്ഷിച്ച പോലെ തന്നെ തീ പിടിച്ച വാക്കുകളുടെ എഴുത്തുകാരൻ ഹുവാൻ റുൾഫോയുമായി കടന്നു വന്ന ടീച്ചർ അദ്ദേഹത്തിന്റെ പെഡ്രോ പരാമ എന്ന നോവലിനെ  വായനക്കാർക്കു മുന്നിൽ തുറന്നു കാണിക്കുമ്പാേ ൾ  ഞെട്ടിയതും ആസ്വദിച്ചതും ഉറക്കം നഷ്ടപ്പെട്ടതും  തിരൂർ കുടുംബാംഗങ്ങൾക്കാണ്.

    മാജിക്കൽ റിയലിസത്തിന്റെ വക്താവായ ഹുവാൻ തുടർച്ചയില്ലായ്മയിലൂടെ വരച്ചുകാണിച്ച മരിച്ചവരുടെ ലോകവും കൊമാല എന്ന ഗ്രാമവും വായനക്കാരനെ പരലോകത്തേക്ക് എത്തിക്കുന്നു.
      ഖസാക്കിലെ രവിയോട് സാമ്യമുള്ള കഥാപാത്രം.... സാഹിത്യ വാര ഫലത്തിൽ സന്തോഷ് ഏച്ചിക്കാനത്തിന്റെ കൊമാല യെപ്പറ്റി പറയുന്നത് ,കഥാപാത്രങ്ങൾ. തുടങ്ങി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ വിലാസിനിയെ വരെ ഈ കൃതി മനസ്സിലാക്കിത്തരുന്നു.

   ഹസീന ടീച്ചറിനെ ഉറക്കം കെടുത്തിയ ഈ പുസ്തകത്തെ കുറിച്ച് Dr അശോക് സാർ, വിജു മാഷ് , സുജാത, സ്വപ്ന തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് പെഡ്രോ പരാമ യെ പൊലിപ്പിച്ചു.

🖍🖍🖍🖍🖍🖍🖍
   10-8- വ്യാഴം

 🌓     തിരൂർ മലയാളം ഒരു ഗ്രൂപ്പെന്നതിലുപരി ഒരു വാർത്താ ചാനൽ ആകുന്ന  കാഴ്ചയാണ് ചിത്രം വിചിത്രം സമ്മാനിച്ചത്.

      ആൽബർട്ടോ  കോർഡ എന്ന ചിത്രകാരൻ 1960 മാർച്ച് 5 ന് പകർത്തിയ ചിത്രം Guerillero Heiroic എന്ന ചിത്രത്തിലൂടെ ചെഗുവേര എന്ന ധീരനായകനെ ജനഹൃദയങ്ങളിലെത്തിക്കുവാൻ കഴിഞ്ഞു.സസ്പെൻസ് നിറഞ്ഞ അവതരണം... ചിത്രങ്ങൾ.... തുടങ്ങിയവയിലൂടെ ചെ  യു ടെ ഭാര്യ, കോർഡയുടെസന്തത സഹചാരി ഫ്രെഡി ആൽബർട്ടോ എന്നിവരെക്കൂടി പരിചയപ്പെടാൻ  സാധിച്ചു. തൂണിലും തുരുമ്പിലും ചെരുപ്പിലും ചെ യു ടെ ചിത്രം കാണുമ്പോൾ കോർഡയെ ഓർക്കാൻ കഴിയും വിധം അശോക് സാർ, പൊളിച്ചൂട്ടോ ബ്രോ എന്ന് സബു പറഞ്ഞതു പോലെ പറയുകയാണ്.

    പട്രിയ ഓ മൂയേർന്ന ' എന്ന രേത്സ്കിയുടെ പുസ്തകം വായിച്ച ഓർമ പങ്കുവച്ചു കൊണ്ട് വർമാജിയും ജോർജ്ജ് തുമ്പയിൽ ചിത്രത്തെക്കുറിച്ചെഴുതിയ ലേഖനം അനുബന്ധമായി ചേർത്തു കൊണ്ട് പ്രജിതയും ചെ    യുടെ വചനങ്ങൾ ഇട്ടു കൊണ്ട്  (Jemwdr) ചിത്രം വിചിത്രത്തിന് ഊർജം പകർന്നു.
TT വാസുദേവൻ സർ, വിജു സാർ, സജിത്ത്, രജനി, ഹമീദ് സാർ തുടങ്ങിയവർ അഭിപ്രായപ്പെ കടനങ്ങളുമായെത്തി പ്രൈം ടൈം സമ്പുഷ്ടമാക്കി *. ഇത്രയധികം വിലയിരുത്തലും അഭിപ്രായവും ആദ്യമായിട്ടാണെന്നത് ഇരട്ടി സന്തോഷം തരുന്നു.

🌈🌈🌈🙏🙏🙏

🔔..   വെള്ളി  കഥകളിയുടെ സാഹിത്യാവലോകനവുമായി സീതാദേവി ടീച്ചർ  എത്തിയത് ഏവർക്കും  പരിചിതമായ ആട്ടക്കഥയുമാണെന്നത് വളരെ സന്തോഷം:

    9 രംഗങ്ങളിലായി അവതരിപ്പിക്കുന്ന കുചേല കഥയിലൂടെ കുചേലവൃത്തം ആട്ടക്കഥ കഥയറിഞ്ഞ് ആടാവുന്ന ഒന്നായി മാറി.

       വേഷങ്ങൾ, ചിത്രങ്ങൾ, തുടങ്ങിയവകുചേല വൃത്തത്തെ ലളിതമാക്കുന്നു. ഒപ്പം  മുരിങ്ങൂർ ശങ്കരൻ പോറ്റിയെക്കുറിച്ചുള്ള വിവരണവും ഭാഷ, സാഹിത്യം, തുടങ്ങിയവയും കുചേലവൃത്തം ആസ്വാദ്യമാക്കി. ബ്ലോഗിലൂടെയും ഗ്രൂപ്പിലൂടെയും  അഭിപ്രായപ്രകടനവുമായെത്തിയ അംഗങ്ങൾ മൗനികളല്ല നാം എന്നു തെളിയിച്ചു.സ്വപ്ന, ശിവശങ്കരൻ മാഷ്, രതീഷ് സാർ, അശോക് സാർ ,പ്രജിത ടീച്ചർ, കെ.എ തുടങ്ങിയവർ കുചേലവൃത്തം നന്നായി ആസ്വദിച്ചവരുടെ കൂട്ടത്തിൽ വരുന്നു.

🌹🌹🌹🥀🥀🥀🥀🌼🌻🌸🌺

📚 വാരത്തിലെ അവസാന വിഭവം നവ സാഹിതി
പതിവിലും വൈകി 8.30 കഴിഞ്ഞാണ് അവതാരക സൈനബ് ടീച്ചർ പ്രത്യക്ഷപ്പെട്ടത് ..

ടീച്ചറെ കാണാഞ്ഞ് അക്ഷമരായ ഗ്രൂപ്പംഗങ്ങൾ രചനകളുമായി കടന്നു വന്നു ..

📕  അശോക് സർ എഴുതിയ കുരിശിന്റെ വഴി , രജനി ടീച്ചറുടെ രൂപാന്തരണം , ആരിഫ് തണലോട്ടിന്റെ മേഘ പ്പെയ്ത്ത് , സൈനബ് ടീച്ചറുടെ ചാഞ്ഞ മരങ്ങൾ , ശ്രീനിവാസൻ തൂണേരിയുടെ കാട്ടുവിശേഷം , രമണൻ മാഷിന്റെ ചിയേഴ്സ് , യൂസഫ് വളയത്തിന്റെ തിരിച്ചു പോക്ക് എന്നിവയായിരുന്നു ഇന്നത്തെ പുതു രചനകൾ

📙 രജനി ,വാസുദേവൻ മാഷ് ,രതീഷ് മാഷ് ,സ്വപ്ന ,ശിവശങ്കരൻ ,രതീഷ് KS എന്നിവർ പുതുരചനകളെ വിലയിരുത്തി അഭിപ്രായങ്ങൾ രേഖപ്പെടുത്തി ....

ഇനി......

പ്രവീൺ മാഷ് കൈകാര്യം ചെയ്തിരുന്ന ഹൈക്കു കവിതകളും ദിവസേനയുള്ള 10 മണി കഥകളും അവസാനിപ്പിച്ചിരിക്കയാണ് ..
അതുപോലെ കഴിഞ്ഞ നാൽപതോളം ആഴ്ചകളിലായി തുടർന്നു പോന്നിരുന്ന രജനി ടീച്ചറുടെ മലയാളത്തിന്റെ പ്രിയ എഴുത്തുകാരികളും അവസാനിപ്പിച്ചിരിക്കയാണ് .. പകരം പംക്തികൾ കണ്ടെത്തേണ്ടിയിരിക്കുന്നു ...

സ്റ്റാർ ഓഫ് ദ വീക്ക്

ഇനി നക്ഷത്രത്തിളക്കം നോക്കാം .. ഈ വാരത്തിലെ താരമായി കണ്ടെത്തിയിരിക്കുന്നത് ഗ്രൂപ്പിലെ സജീവ സാന്നിധ്യവും വ്യതിരിക്തതയുടെ ശബ്ദവുമായ ഗുൽമോഹർ എഴുത്തുകാരൻ ശ്രീമാൻ കെ.എസ് .രതീഷി നെയാണ് ...

അദ്ദേഹത്തിന് അഭിനന്ദനങ്ങൾ നേർന്നു കൊണ്ട് ഈ അവലോകനം ഇവിടെ പൂർണമാക്കുന്നു ....
🔲🔲🔲🔲🔲🔲🔲🔲

************************
അഭിപ്രായങ്ങള്‍


വാരാന്ത്യാവലോകനകാരർക്കും നക്ഷത്രത്തിനും അഭിനന്ദനങ്ങൾ - പ്രവീണ്‍ വര്‍മ്മ

നക്ഷത്രരതീഷിന് അഭിവാദ്യങ്ങൾ ! - അശോക് ഡിക്രൂസ്

സ്ററാറിനും**അവലോകനം നടത്തിയവര്ക്കും💐💐💐 - സീത

താരത്തിനും അവലോകന കാർക്കും - നെസി

അവലോകന ഗ്രൂപ്പിന് ആദരം
വാരതാരത്തിന് അഭിനന്ദനങ്ങൾ
കൈവിഷത്തിന്റെ കാര്യം മറ്റൊരിടത്ത് കുറിച്ചിരുന്നു.

ഇവിടെയുമുണ്ടല്ലേ. - രതീഷ്

ഹാവൂ... അവസാനം ഗുൽമോഹർ ചുവന്നു തുടുത്തു കിരീടം ചൂടി.👑 - രജനി

ഇന്നും കൂടെ കൊടുത്തില്ലേൽ മുഖം ചുവപ്പിക്കുമായിരുന്നു. മനോരമ സപ്ലീമെന്റിലല്ലേ അഭിയാൻ?👏🏻👏🏻👏🏻👏🏻 -  സ്വപ്ന