17-08-2017

📷📸📷📸📷📸📷📸

 🌘  ചിത്രം വിചിത്രം 🌘

📹🎥📹🎥📹🎥📹🎥
📷അവതരണം    അശോക്  ഡിക്രൂസ് 📷


ലോകത്തെമാറ്റിയചിത്രങ്ങളും ചിത്രത്തിന്റെ പിന്നാമ്പുറവും



ജീവിതം എന്തുകൊണ്ടായിരിക്കും ഇത്രമേൽ ദുരിതപൂർണവും ആകസ്മികവുമായി മാറിയത്?

ചിത്രം വിചിത്രത്തിന്റെ മറ്റൊരു സ്നാപ്പിലേക്ക് ഏവർക്കും ഹൃദ്യമായ സ്വാഗതം🙏🏽

ഇത് എത്രാമത്തെ സ്നാപ്പാണെന്ന് ആർക്കെങ്കിലും അറിയുമോ?

ഓർമ്മയില്ല, അല്ലേ? എനിക്കും അതു തന്നെയാണ് പ്രശ്നം!

ശരി, എന്നാൽ തുടങ്ങാം!

ഒന്നിലേറെ തവണ ഞാൻ മാറ്റി വച്ച ചിത്രം
സത്യത്തിൽ ഞാനിപ്പോഴും ഒരുതരം ആശയക്കുഴപ്പത്തിലാണ്. ഈ ചിത്രം നിങ്ങൾക്കു മുന്നിൽ അവതരിപ്പിക്കണോ വേണ്ടയോ എന്ന്.

അത്രമേൽ എന്നെ അസ്വസ്ഥനാക്കിയ ചിത്രമാണിത്.

ഒരുപക്ഷേ, നിങ്ങളെയും!

പക്ഷേ, ചിത്രം ഏതാണെന്ന് നിങ്ങൾക്കറിയില്ലല്ലോ?

ജീവിതം എന്തുകൊണ്ടായിരിക്കും ഇത്രമേൽ ദുരിതപൂർണവും ആകസ്മികവുമായി മാറിയത്?

ഒന്നാം തീയതി തന്നെ ഇത്തരമൊരു ചിത്രം കാണിക്കേണ്ടി വന്നതിൽ ക്ഷമിക്കുക.

ഞാൻ പറഞ്ഞു വരുന്നത് യുവൻ വാൻ ലെമ്മിന്റെ കാര്യമാണ്.

ആളെ മനസ്സിലായോ?

1968 ഫെബ്രുവരി ഒന്നാം തീയതി എഡ്ഡി ആഡംസ് ലെമ്മിന്റെ ചിത്രം പകർത്തുമ്പോൾ അയാൾ മരണത്തെയല്ലാതെ മറ്റൊന്നും മുന്നിൽ കാണുന്നുണ്ടായിരുന്നില്ല.

ആഡംസ് അന്നാളുകളിൽ അസോസിയേറ്റഡ് പ്രസ്സിനു വേണ്ടി വിയറ്റ്നാം യുദ്ധം കവർ ചെയ്യുകയായിരുന്നു.

ആഡംസിന്റെ ക്യാമറയിൽ ലെമ്മിന്റെ ചിത്രം പതിയുന്ന നിമിഷം തന്നെയാണ് അയാൾ കൊല്ലപ്പെട്ടതും.


1969ൽ ആഡംസിന് പുലിറ്റ്സർ പ്രൈസിന് നേടിക്കൊടുത്തതും ഈ ചിത്രം തന്നെ.

NBC TV യുടെ കാമറാമാനും ആ രംഗത്തിന്റെ ഒരു ഫുട്ടേജ് കിട്ടി.

കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രങ്ങളിൽ വിശ്വസിച്ച വിയറ്റ്നാം കോൺഗ്രസ്സിലെ ഒളിപ്പോരാളിയായിരുന്നുവാൻ ലെം.

ജനറൽ യുയൻ ഗോക്ക് ആയിരുന്നു പോയിന്റ് ബ്ലാങ്കിൽ ലെമ്മിനെ വെടിവച്ചത്.


ദേ, ഇതാണ് ആഡംസ്


നിർണായക മുഹൂർത്തത്തിന് തൊട്ടുമുമ്പ്...


അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷിച്ചു കൊണ്ട് ഈ ലക്കം ചിത്രം വിചിത്രം അവസാനിപ്പിക്കുന്നു. 🙏🏽

ഇനി എല്ലാവരും കളത്തിലേക്ക് ഇറങ്ങിയാലും!😁😁
******************************************************
അഭിപ്രായങ്ങള്‍
മാഷേ.... സമ്മതിച്ചു...
താങ്കളുടെ അവതരണം ഗംഭീരം....
അഭിനന്ദനങ്ങൾ...🌹🌹🌹 ആഴ്ചയിൽ ഒരുദിവസമാക്കാതെ രണ്ടോ മൂന്നോ ഒക്കെ അവതരിപ്പിച്ചു കൂടെ..🌹🌹🌹🌹❤ (മിനി താഹിര്‍)


സമ്മതിച്ചിരിക്കുന്നു.
തിരൂർ മലയാളത്തിലെ ഒരു പാട് പേരെ അറിഞ്ഞു കൊണ്ട് കുടുക്കാൻ കഴിഞ്ഞതിൽ.
അറിഞ്ഞിരിക്കേണ്ടതും 
അറിയിക്കേണ്ടതുമായ 
വിഷയം 
തിരഞ്ഞെടുത്തതിനും
അവതരിപ്പിച്ച രീതിക്കും. (പ്രവീണ്‍ വര്‍മ്മ)

ഹോ.... എത്ര ക്രൂരം.. കൊല്ലപ്പെടുമെന്ന് ഉറപ്പായ ഒരാളുടെ നിർവികാരത.... നിസ്സംഗഭാവം. ഈ ചിത്രവും വീഡിയോയും കൈവിറയ്ക്കാതെടുത്ത ....ആഡംസ്.... നിങ്ങൾക്ക്🙏🏻... ചിത്രം വിചിത്രമല്ല... വികാരനിർഭരം.. എന്നാവാം.. അശോകൻ മാഷേ🙏🏻🙏🏻 (രജനി)

അശോക് മാഷേ.. നല്ല അവതരണം (അനില്‍)

ആഡംസ് എന്ന ഫോട്ടോഗ്രാഫറുടെ കരിയർ മാറ്റിമറിച്ച ചിത്രം...എന്നാൽ,അതിനെക്കാളുപരി വിയറ്റ്നാം യുദ്ധത്തിന്റെ ഭീകരതയും,ആളുകളുടെ ദെെന്യാവസ്ഥയും വിളിച്ചോതുന്ന ചിത്രം..😢
അശോക് സർ🙏🙏🙏 (പ്രജിത)

ആകാംഷ നിറഞ്ഞ അവതരണത്തിനും വിചിത്രങ്ങളായ ചിത്രങ്ങളുടെ   തിരഞ്ഞെടുപ്പിനും💐💐 (സീത)

ചരിത്രത്തിന്റെ നേർക്കാഴ്ച 👌👌👌 (സൈനബ)

മാറ്റിവെക്കാനും പിന്നീട് കാണിക്കാനും മാത്രം എന്ത് ഭീകരതയാണാ ഇതിലുള്ളത് ...ഇതിലും ഭീകരമല്ലേ 74 കുഞ്ഞുങ്ങളുടെ മരണം ...അത് medeia യിലൂടെ കാണുന്നവരല്ലേ നാം ...ഇതവതരിപ്പിക്കാൻ ഇത്രമാത്രം നാടകീയത വേണമായിരുന്നോ ?


 (ഹരിദാസ്)

അശോക് സാർ
ഇത്തവണയും ചിത്രം വിചിത്രം
വിചിത്രമായ ദൃശ്യാനുഭവമായി...
വിവരണവും
അനുബന്ധ വിവരങ്ങളും
അധികവിവരങ്ങളും
അപൂർവ്വ കാഴ്ചകൾ തന്നെ
ഹൃദയപൂർവ്വം അഭിനന്ദനങ്ങൾ (ശിവശങ്കരന്‍)


ക്ഷമിക്കണം. 🙏🏽 മേലിൽ ആവർത്തിക്കില്ല.  


എന്നെ സംബന്ധിച്ച് അതൊരു ഭീകരത തന്നെയായിരുന്നു. എന്തുകൊണ്ടാണെന്നറിയില്ല, കഴിഞ്ഞ മൂന്നുനാലു വർഷങ്ങളായി മലയാളം മാഷന്മാരുടെ മനക്കട്ടിയൊക്കെ നഷ്ടപ്പെട്ടിരിക്കുന്നു... 

(അശോക് ഡിക്രൂസ്)




മനസ്സിനെ മഥിക്കുന്നതെന്തും എക്കാലത്തും പ്രസക്തം തന്നെ... ഒരാൾ അനുഭവിച്ച വിഷമത്തെ ആവിഷ്കരിക്കാൻ തേടുന്ന ഉപാധികൾക്ക് വിലക്ക് ഏർപ്പെടുത്തരുത് ഹരി മാഷേ....  (



അനില്‍)

             

സസ്പെൻസോടെയുള്ളഅവതരണം നന്നായി .. 



(രവീന്ദ്രൻ)
                        
⁠⁠⁠⁠⁠താൻ മരണത്തിലേക്ക് എടുത്തെറിയപ്പെടാൻ പോകുന്നു എന്നറിയുന്ന നിമിഷമാണ് ഏറ്റവും ഭീകരം  മനസിനെ നൊമ്പരപ്പെടുത്തുന്ന ആകാംക്ഷാപൂരിതമാക്കുന്ന ഒരു രംഗമാണ് സാറ് കാണിച്ചത് ഒരു വെടിയുണ്ടയുടെ മൂല്യമേ മനുഷ്യ ജീവനുള്ളൂ എന്ന തിരിച്ചറിവ് നൽകുന്ന ഒരു വീഡിയോ ആണത്  (ഗിരീഷ്)