20-08-2017

🎆🎆🎆🎆🎆🎆🎆🎆🎆

🍀 വാരാന്ത്യാവലോകനം🍀

ആഗസ്റ്റ് 14 മുതൽ  19 വരെ യുള്ള പ്രൈം ടൈം പോസ്റ്റുകളുടെയും വിശകലനങ്ങളുടെയും അവലോകനം ..

അവതരണം: ശിവശങ്കരൻ ബി വി
(GHSS ആതവനാട് )

അവലോകന സഹായം:

പ്രജിത ടീച്ചർ( GVHSS, തിരൂർ) തിങ്കൾ , ബുധൻ ,വ്യാഴം

ജ്യോതി ടീച്ചർ(ക്രസന്റ് ഹൈസ്ക്കൂൾ അടക്കാക്കുണ്ട്) വെള്ളി ,ശനി
▪▪▪▪▪▪▪▪▪

പ്രിയ മലയാളം സുഹൃത്തുക്കൾക്ക് ഈ വാരത്തിലെ അവലോകനത്തിലേക്ക് സ്വാഗതം ..

കഴിഞ്ഞ വാരങ്ങളിലെ പോലെ
ഇത്തവണയും അവലോകനത്തിന് സഹായം ലഭ്യമായി . തിരൂർ ഗേൾസ് സ്ക്കൂളിലെ പ്രജിത ടീച്ചറുടെയും അടക്കാക്കുണ്ട് ക്രസന്റ് ഹൈസ്കൂളിലെ ജ്യോതി ടീച്ചറുടെയും സഹായമാണ് ഇത്തവണ സ്വീകരിച്ചിരിക്കുന്നത്. ..

ചർച്ചകളും വിശകലനങ്ങളുമൊക്കെ വല്ലാതെ കുറഞ്ഞു പോയ ഒരു വാരമാണിത് .  കൂടുതൽ ഇടപെടലുകൾ ഉണ്ടാവണമെന്ന് വിനയപൂർവ്വം അപേക്ഷിക്കുന്നു .

പ്രവീൺ മാഷിന്റെ നേതൃത്വത്തിൽ അപ്ഡേറ്റ് ചെയ്യപ്പെടുന്ന നമ്മുടെ തിരൂർ മലയാളം ബ്ലോഗിന് മികച്ച പ്രതികരണമാണ് മലയാളം അധ്യാപകരിൽ നിന്നും ലഭിക്കുന്നത് എന്ന സന്തോഷവും ഇവിടെ പങ്കുവെക്കുന്നു

ബ്ലോഗ് ലിങ്ക്
http://tirurmalayalam.blogspot.in/?m=1


ഇനി അവലോകനത്തിലേക്ക് ..


🎷 പ്രവീൺ മാഷിന്റെ പ്രതിദിന പംക്തികളായിരുന്ന രാത്രി 10 മണിക്കുള്ള ഹൈക്കു കവിതകളും കഥ പറയലും അവസാനിപ്പിച്ചതിന്റെ ശൂന്യത വല്ലാതെ അനുഭവപ്പെടുന്നു .

സുജാത ടീച്ചർ ഇടക്കിടെ പോസ്റ്റ് ചെയ്യുന്ന പേരിന്റെ പുരാണം ഒരു നിശ്ചിത സമയത്താക്കിയാൽ കൂടുതൽ നന്നാവുമായിരുന്നു .

📚തിങ്കളാഴ്ച പംക്തി
സർഗസംവേദനത്തിലൂടെ വായനയുടെ ലോകം കൃത്യം 7.30നു തന്നെ അനിൽമാഷ് നമുക്കായി തുറന്നുതന്നു.

📕 വി.ജെ.ജെയിംസിന്റെ ഉയിരെഴുത്ത് എന്ന കൃതിയെക്കുറിച്ച് അജീഷ്കുമാർ തയ്യാറാക്കിയ ഒറ്റക്കഥാപഠനം

ദിലീപ് ബാലകൃഷ്ണന്റെ മീൻവല്ലം യാത്രാവിവരണം എന്നിവയായിരുന്നു ഇത്തവണത്തെ സർഗസംവേദനത്തിൽ ഉൾപ്പെടുത്തിയിരുന്നത്.

കഴിഞ്ഞമാസം വി.ജെ.ജെയിംസിന്റെ ചോരശാസ്ത്രം മാഷ് പരിചയപ്പെടുത്തിയിരുന്നു.അദ്ദേഹത്തിന്റെ തന്നെ സെെബർ പശ്ചാത്തലത്തിലുള്ള കഥയാണ് ഉയിരെഴുത്ത്. അജീഷ്കുമാറിന്റെ പഠനമാകട്ടെ ആ കഥയെ വായിക്കാൻ പ്രേരിപ്പിക്കുന്നതും...

🔴'ഒറ്റക്കഥാപഠന'ത്തിന് പ്രത്യേകതകളുണ്ടെങ്കിലും യാത്രാവിവരണം ഒരു കുറിപ്പിന്റെ അവസ്ഥ മാത്രമേ ആകുന്നുള്ളൂ എന്ന് പ്രവീൺമാഷ് അഭിപ്രായപ്പെട്ടു.

ഒറ്റക്കഥാപഠനത്തെ പ്രശംസിച്ച് നിസടീച്ചറും രംഗത്തെത്തി.
ശിവശങ്കരൻ മാഷ് യാത്രാവിവരണത്തെക്കുറിച്ച് നല്ല അഭിപ്രായം രേഖപ്പെടുത്തി. മീൻവല്ലത്തേയ്ക്കുള്ള ദൃശ്യരൂപത്തിലുള്ള യാത്രാവിവരണം പ്രജിത കൂട്ടിച്ചേർത്തു.

😌10മണിക്കെത്തുന്ന കഥകളും,കവിതകളും നിന്നപ്പോൾ, സത്യം പറയാലോ എന്തോ ഒരു ശൂന്യത ഗ്രൂപ്പിൽ അനുഭവപ്പെടുന്നു....

🎇 ചൊവ്വാഴ്ചയിലെ കാഴ്ചയിലെ വിസ്മയത്തിൽ പ്രജിത ടീച്ചർ പുതിയൊരു കലാരൂപവുമായി രംഗത്തെത്തി ...

ദൃശ്യകലകളുടെ മുപ്പത്തിയെട്ടാം ഭാഗമായി ടീച്ചർ പരിചയപ്പെടുത്തിയത് കുതിര കളി/ കുതിരവേല എന്ന അനുഷ്ഠാന കലാരൂപമാണ് ..

🌔 പാലക്കാട് ഭാഗങ്ങളിൽ ഉത്സവങ്ങളോടനുബന്ധിച്ച് ഏറെ പ്രസിദ്ധമായ ഈ കലാരൂപത്തിന്റെ വിശദമായ വിവരണവും ചിത്രങ്ങളും വീഡിയോകളും ടീച്ചർ ഉൾപ്പെടുത്തിയിരുന്നു .

📙 ചിനക്കത്തൂർ ,തത്തമംഗലം ഉത്സവങ്ങളുടെ ഭാഗമായി അരങ്ങേറുന്ന കുതിരകളിയുടെ വിവരണം ഏറെ ശ്രദ്ധേയമായി ..

🔵 സലൂജ ടീച്ചറുടെ കൂട്ടിച്ചേർക്കലുകളും വിവരങ്ങളും വളരെ മികച്ചതായിരുന്നു ..
വാസുദേവൻ ,അജയൻ ,സീതാദേവി ,രതീഷ് ,ശിവശങ്കരൻ ,പ്രകാശ് ,ജ്യോതി ,സബുന്നിസ എന്നിവരും കുതിര കളിയിൽ സാന്നിധ്യമറിയിച്ചു ...

📚ബുധനാഴ്ച കാഴ്ചകളുടെ ജാലകം വീണ്ടും തുറക്കട്ടെ....

ബുധനാഴ്ച ലോകസാഹിത്യ വേദി'യിൽ'2014ലെ നോബേൽ സമ്മാനജേതാവായ പാട്രിക് മൊദിയാനോയെയാണ് നെസിടീച്ചർ പരിചയപ്പെടുത്തിയത്.

📕വിഷികാലഘട്ടത്തിൽ സാധാരണവ്യക്തികൾ അനുഭവിക്കേണ്ടിവന്ന ദുരന്തങ്ങളും,ആത്മകഥാംശങ്ങളും പ്രമേയങ്ങളാക്കിയ അദ്ദേഹത്തിന്റെ കൃതികളിൽ ഏറ്റവും പ്രശസ്തവും നോബേൽ സമ്മാനാർഹവുമായ മിസ്സിംഗ് പേഴ്സൺഎന്ന കൃതിയെ വിശദമായിത്തന്നെ നെസിടീച്ചർ പരിചയപ്പെടുത്തി.

🔴രതീഷ്കുമാർ മാഷ് മൊദിയാനോയ്ക്ക് നോബേൽ സമ്മാനം ലഭിച്ചസമയത്തുവന്ന മാതൃഭൂമി പത്രവാർത്ത കൂട്ടിച്ചേർത്തു.
വിജുമാഷ്,ശിവശങ്കരൻ മാഷ്,സജിത്ത് മാഷ് എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി.

🎆വ്യാഴാഴ്ചകാഴ്ചകളിലേയ്ക്ക് സ്വാഗതം ...

ചിങ്ങപ്പുലരിയ്ക്ക് സ്വാഗതമരുളുന്ന ആശംസപ്രവാഹത്തിനിടയിൽ 7.55 നു തന്നെ ചിത്രം വിചിത്രത്തിന്റെ പ്രമോ പ്രത്യക്ഷപ്പെട്ടു.

കടുത്ത മന:ക്ഷോഭം മൂലം പലപ്പോഴും ഇടാതെ മാറ്റി വെച്ച ,അശോക് സാറിന്റെ മനസ്സിനെ അത്രയ്ക്കും വേദനിപ്പിച്ച ആ ചിത്രമേതെന്ന കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് രാത്രി 7മണിക്കുതന്നെ കാത്തിരിക്കുന്ന സ്നാപ്പിലേയ്ക്ക് ശ്രദ്ധക്ഷണിക്കുന്ന  പരസ്യവാചകങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി.

വിയറ്റ്നാം യുദ്ധത്തിന്റെ ഭീകരതയും ദെെന്യാവസ്ഥയും വിളിച്ചോതുന്ന യുവാൻ വാൻ ലെമ്മിന്റെജീവിതത്തിലെ അവസാനരംഗം ചിത്രീകരിച്ച ചിത്രം 'ചിത്രം വിചിത്രത്തി'ൽ പ്രത്യക്ഷപ്പെട്ടു.

ലെമ്മിന്റെജീവിതത്തിലെ അവസാനരംഗം ചിത്രീകരിച്ച വീഡിയോയും അശോക്സർ  പോസ്റ്റ് ചെയ്തിരുന്നു.

🔵നിസടീച്ചർ ,പ്രവീൺമാഷ്, രജനിടീച്ചർ, അനിൽമാഷ്, പ്രജിത,സീതാദേവി ടീച്ചർ,സെെനബ് ടീച്ചർ,ഹരിദാസ്മാഷ്, ശിവശങ്കരൻ മാഷ്, ബിന്ദുടീച്ചർ,രവീന്ദ്രൻമാഷ്,ഗിരീഷ്മാഷ് തുടങ്ങി ഒരു വലിയ നിര തന്നെ അഭിപ്രായം രേഖപ്പെടുത്തുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്തു.

🌈തുടർന്ന് വിജുമാഷ് നാഷണൽ ജ്യോഗ്രഫിക് ട്രാവൽ ഫോട്ടോഗ്രഫി മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സെർജിയോയുടെ കൊലിമ അഗ്നിപർവതലാവയുടെ വന്യതയും,മിന്നൽപിണരിന്റെ വാൾത്തലപ്പും,നക്ഷത്രാലങ്കൃതരാവിന്റെ വെളിച്ചവും ഒന്നിച്ച മനോഹരചിത്രം പോസ്റ്റു ചെയ്തു

🔔വെള്ളിയാഴ്ച ആട്ടക്കഥാ പരിചയത്തിൽ സീതാദേവി ടീച്ചർ കഥകളിയുടെ ഉപജ്ഞാതാവായ കൊട്ടാരക്കര തമ്പുരാന്റെ ബാലിവധവും തോരണയുദ്ധവും പരിചയപ്പെടുത്തി ...

🔲 തമ്പുരാന്റെ രാമനാട്ടത്തെ വിലയിരുത്തിക്കൊണ്ട് പ്രജിത ,രതീഷ് ,ശിവശങ്കരൻ എന്നിവർ അഭിപ്രായം രേഖപ്പെടുത്തി ...

 🌓 തുടർന്ന് പേരിന്റെ പുരാണത്തിൽ ' സുജാത ടീച്ചർ കംസ പിതാവായ ഉഗ്രസേനന്റെ കഥയും പരിചയപ്പെടുത്തി.


📚 ശനിയാഴ്ച നവ സാഹിതിയിൽ സൈനബ് ടീച്ചർ ആറ് പുതു രചനകൾ പരിചയപ്പെടുത്തി ... 

📙 സ്വപ്ന ടീച്ചറുടെ 'പൊലിഞു പോയവ', പവിത്രൻ തീക്കുനിയുടെ കവിത,  സംഗീത വി. കെ യുടെ സ്വതന്ത്ര ഭാരതം'  'സജദിൽ മുജീബിന്റെ വീഞ്ഞ് ' , 'ഒ.എം കരുവാരക്കുണ്ട് എഴുതുന്ന ഇശൽ രാമായണത്തിന് ആശംസകൾ നേർന്നു കൊണ്ട് ഹമീദ് മാഷ് കപ്പപ്പാട്ട് ഇശലിലെഴുതിയ മാപ്പിളപ്പാട്ട്, ' സലാം കരുവമ്പൊയിലിന്റെ ഏതാനും ചില ചുവർ ചിത്രങ്ങൾതുടങ്ങിയവയായിരുന്നു നവ രചനകൾ

🔴 പുതു രചനകളെ വിലയിരുത്തിക്കൊണ്ട് സ്വപ്ന ,സബുന്നിസ ,ശിവശങ്കരൻ എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി ...

⭐  സ്റ്റാർ ഓഫ് ദ വീക്ക്  ⭐

ഈ വാരത്തിൽ താരോദയമായി കടന്നു വന്നത് സലൂജ ടീച്ചറാണ്
ചൊവ്വാഴ്ചയിലെ ദൃശ്യകലകളിൽ കുതിര കളിയെ കുറിച്ച് ടീച്ചർ നടത്തിയ അഭിപ്രായങ്ങളും കൂട്ടിച്ചേർക്കുകളും ഏറെ പ്രശംസനീയമാണ് ...

സലൂജ ടീച്ചർക്ക് അഭിനന്ദനങ്ങൾ നേരുന്നതിനൊപ്പം ടീച്ചറുടെ സജീവ ഇടപെടലുകൾ ക്ഷണിക്കുകയും ചെയ്യുന്നു ...

ഈ വാരത്തിലെ അവലോകനം ഇവിടെ പൂർണമാക്കുന്നു ...
വിലയിരുത്തുക ,നിർദേശങ്ങൾ അറിയിക്കുക ...
നമ്മുടെ തിരൂർ മലയാളം ബ്ലോഗും പരിശോധിക്കുക ...
⏸⏸⏸⏸⏸⏸⏸⏸

********************************
അഭിപ്രായങ്ങള്‍

തിരൂർ മലയാളം ഗ്രൂപ്പിന്റെ അണിയറ പ്രവർത്തകർക്കും വാര താരത്തിനും അഭിനന്ദനങ്ങൾ🌹🌹🌹🌹🌹🌹🌹🌹🌹🌹   ( മിനി താഹിർ)

താരത്തിനും അവലോകനം നടത്തിയവര്ക്കും💐💐💐     സലൂജടീച്ചറുടെ സജീവസാന്നിധൃം ഇനിയും പ്രതീക്കിക്കുന്നു (സീത)
                     
താരത്തിന് അനുമോദനങ്ങൾ👏🏾👏🏾👏🏾  അവലോകനം നടത്തിയവർക്ക് അഭിവാദ്യങ്ങൾ💪🏽💪🏽💪🏽 (അശോക് ഡിക്രൂസ്)

മാറ്റത്തിനു മാത്രമേ മാറ്റമില്ലാതുള്ളൂ എന്നു പറയുന്നതുപോലെ അവലോകനത്തിനു മാത്രമേ കുറവില്ലാതെയുള്ളൂ
👏🏻👏🏻👏🏻👏🏻👏🏻 വാര താരം പ്രിയ സലൂജ ടീച്ചർക്ക് അഭിനന്ദനങ്ങൾ 💐💐💐
ഏറെ ചെയ്യുവാൻ കഴിയുന്ന പരിശ്രമിക്കുവാൻ മനസുള്ള സലൂജ ടീച്ചറിൽ നിന്നും ഗ്രൂപ്പിന് കാര്യമായൊന്നും കിട്ടിയിട്ടില്ല എന്ന സൂചന വേദനയോടെ ഉർക്കൊള്ളുന്നു. 😍😍😭 (രതീഷ്)

ശുഷ്കമായ എന്റെ വർത്തമാനകാലത്തിൽ നിന്നും നിറച്ചാർത്തുള്ള നിറവാർന്ന ബാല്യകൗമാരങ്ങളിലേക്ക് എന്നെ വിരൽ പിടിച്ചു കൊണ്ടുപോയ ആ ചൊവ്വാഴ്ചയോടും തിരൂർ മലയാളത്തോടുമുള്ള നന്ദി വിനയത്തോടെ അറിയിക്കുന്നു. (സലൂജ)               

വാരതാരത്തിന് അഭിനന്ദനങ്ങൾ💐💐💐 (പ്രജിത)

⁠⁠⁠⁠⁠അവലോകനത്തിനും വാര താരത്തിനും അഭിവാദ്യങ്ങൾ🌹🌹🌹 (അനില്‍)